റെയിൽവേക്ക് ഇനി പ്രത്യേക ബജറ്റില്ല; 92 വർഷത്തെ കീഴ് വഴക്കം അവസാനിച്ചു

05:22 PM 21/09/2016

ന്യൂഡൽഹി: പാർലമെന്‍റിൽ അവതരിപ്പിക്കുന്ന റെയിൽവേ ബജറ്റ് ഇനി പൊതു ബജറ്റിന്‍റെ ഭാഗമാകും. ഇതുസംബന്ധിച്ച് ധനമന്ത്രിയുടെ ശിപാർശക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി റിപ്പോർട്ട്. റെയിൽവേ ബജറ്റ് പൊതുബജറ്റിൽ ലയിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രി നൽകിയ ശിപാർശക്ക് ധനമന്ത്രി അരുൺ ജെയ്റ്റ്ലി നേരത്തെ അംഗീകാരം നൽകിയിരുന്നു.

ഫെബ്രുവരി മാസത്തിലെ അവസാനത്തെ പ്രവൃത്തി ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന കീഴ് വഴക്കത്തിലും മാറ്റംവരുത്തി. ഇനിമുതൽ ഫെബ്രുവരി ഒന്നാം തീയതിയാകും പൊതുബജറ്റ് അവതരിപ്പിക്കുക എന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ബജറ്റ് അവതരണം സാമ്പത്തിക വർഷത്തിന് മുമ്പ് പൂർത്തിയായാൽ മാർച്ച് ഒന്നിന് തന്നെ ഫണ്ട് അനുവദിക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത. കൂടാതെ രാഷ്ട്രീയ സമ്മർദമില്ലാതെ റെയിൽവേയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ കഴിയും. പദ്ധതികൾക്ക് വേണ്ടിയുള്ള രൂപരേഖ തയാറാക്കുമ്പോൾ ഫെബ്രുവരി മാസത്തെ കണക്കുകൾ ഉൾപ്പെടുത്താൻ സാധിക്കില്ല എന്നതാണ് പുതിയ സംവിധാനത്തിന്‍റെ പ്രധാന പോരാ‍യ്മ.

92 വർഷമായി പിന്തുടരുന്ന പ്രത്യേക ബജറ്റ് എന്ന കീഴ് വഴക്കമാണ് ഇതോടെ അവസാനിക്കുന്നത്. 1920-21ൽ ബ്രിട്ടീഷ് റെയിൽവേ സാമ്പത്തിക വിദഗ്ധൻ വില്യം അക് വർത് അധ്യക്ഷനായ പത്തംഗ സമിതിയാണ് റെയിൽവേക്കായി പ്രത്യേക ബജറ്റ് തയാറാക്കാനുള്ള ശിപാർശ നൽകിയത്. 1924ൽ പ്രാബല്യത്തിൽ വന്ന ഈ ശിപാർശ സ്വാതന്ത്രാനന്തരവും ഇന്ത്യ പിന്തുടരുകയായിരുന്നു. അക് വർത് സമിതി ശിപാർശ പ്രകാരം ആദ്യ റെയിൽവേ ബജറ്റ് 1924 മാർച്ച് 24ന് അവതരിപ്പിക്കപ്പെട്ടു.

2006-2009 കാലയളവിൽ കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവാണ് ഏറ്റവും കൂടുതൽ പ്രാവശ്യം (ആറു തവണ) റെയിൽവേ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. 2000ൽ റെയിൽവേ മന്ത്രിയായിരുന്ന മമത ബാനർജിയാണ് റെയിൽവേ ബജറ്റ് അവതരിപ്പിച്ച ആദ്യ ഇന്ത്യൻ വനിത. കൂടാതെ രണ്ട് വ്യത്യസ്ത മുന്നണികളിൽ (യു.പി.എ, എൻ.ഡി.എ) ബജറ്റ് അവതരിപ്പിച്ച ഏക