റേഡിയോ റ്റാന്‍ഗോ സെപ്റ്റംബര്‍ 25­നു അമേരിക്കയില്‍ സംപ്രേക്ഷണം ആരംഭിക്കുന്നു

08:55 am 12/9/2016

Newsimg1_4972975
ഷിക്കാഗോ: അമേരിക്കയില്‍ പുതിയ മലയാളം റേഡിയോ സ്‌റ്റേഷന്‍ ആരംഭിക്കുന്നു. അമേരിക്കന്‍ മലയാളികള്‍ക്കായി ചിക്കാഗോയില്‍ നിന്നും ആണ് ഈ പുതിയ റേഡിയോ പ്രവര്‍ത്തനം ആരംഭിക്കുന്നത്.സെപ്റ്റംബര്‍ ഇരുപത്തിഅഞ്ചാംതിയതി സിറോമലബാര്‍ പള്ളിയില്‍ വെച്ച്‌നടക്കുന്ന ഓണാഘോഷത്തോട്കൂടി നടക്കുന്ന ലൈവ്‌ബ്രോഡ് കാസ്സ്‌റ്റോടുകൂടി ആണ് റേഡിയോ സ്‌റ്റേഷന്റെ ലോഞ്ച് നടക്കുന്നത്.

ഇന്‍റ്റര്‍നറ്റ്വഴിപ്രവര്‍ത്തിക്കുന്ന ഈ സ്‌റ്റേഷന്‍ മൊബൈല്‍ ആപ്പ് വഴി അമേരിക്ക കേള്‍ക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഫോ ണുകളിലും റേഡിയോ ടാങ്കോയുടെ ആപ്‌ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.വീക്ക്‌ഡേയ്‌സില്‍ മോര്‍ണിംഗ്‌ഷോയോടെ തുടങ്ങുന്ന ഈ സ്‌റ്റേഷന്‍ ഉടന്‍ തന്നെ വൈകുന്നേരവും വീക്കെന്‍ഡുകളിലും എന്റര്‍ടൈനിംഗ്‌ഷോകള്‍ ബ്രോഡ്കാസ്റ്റ്‌ചെയ്യുമെന്ന് ടാംഗോ ടീം അറിയിച്ചിട്ടുണ്ട്.

പുതിയതും പഴയതും ആയപാട്ടുകളും, ടോക്ക്‌ഷോകളും, ഇന്റര്‍വ്യൂസും, പ്രാങ്ക്‌കോള്‍സും ഒക്കെആയി ഒരു എനെര്‍ജിറ്റിക് ആന്‍ഡ്യൂത്ഫുള്‍ സ്‌റ്റേഷന്‍ ആയിരിക്കും റേഡിയോടാംഗോ എന്ന് ടീം അംഗങ്ങള്‍ അറിയിച്ചു. Radio Tango Facebook: https://www.facebook.com/Radiotango.malayali/