റൈസിങ് പുണെ ജയിച്ചു

04:00pm 06/05/2016
download (7)
ന്യൂഡല്‍ഹി: തുടര്‍ തോല്‍വികള്‍ക്കു ശേഷം ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ എം.എസ്. ധോണി നയിക്കുന്ന റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സിന് ഏഴു വിക്കറ്റ് ജയം. സ്കോര്‍: ഡല്‍ഹി 20 ഓവറില്‍ ഏഴിന് 162. പുണെ 19.1 ഓവറില്‍ മൂന്നിന് 166. ഓപണര്‍ അജിന്‍ക്യ രഹാനെയുടെ(63) അര്‍ധസെഞ്ച്വറിയാണ് പുണെക്ക് തുണയായത്. ഉസ്മാന്‍ ഖ്വാജ(30), സൗരഭ് തിവാരി(21), ധോണി (27) എന്നിവരും തിളങ്ങി. അഞ്ചു പന്തില്‍ 14 റണ്‍സെടുത്ത തിസേര പെരേരയാണ് വിജയം നേരത്തെയാക്കിയത്.

ഡി കോക്കിന്‍െറ അഭാവത്തില്‍ പുതുമുഖ താരങ്ങളായ റിഷഭ് പന്തും സഞ്ജു വി. സാംസണുമാണ് ഇന്നിങ്സ് ഓപണ്‍ ചെയ്തത്. എന്നാല്‍, യുവതാരങ്ങള്‍ക്ക് ശോഭിക്കാന്‍ കഴിഞ്ഞില്ല. സ്കോര്‍ 13ല്‍ നില്‍ക്കെ രണ്ട് റണ്‍സെടുത്ത പന്തിനെ അശോക് ദിന്‍ഡ ക്ളീന്‍ ബൗള്‍ഡ് ചെയ്തു. 20 റണ്‍സെടുത്ത സഞ്ജുവിനെ ബൊലാന്‍ഡ് അശ്വിന്‍െറ കൈകളിലത്തെിച്ചു. സഹീറിന്‍െറ അഭാവത്തില്‍ ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്ത ജെ.പി. ഡുമിനിയാണ് ഡല്‍ഹി നിരയിലെ ടോപ് സ്കോറര്‍. സാം ബില്ലിങ്സ് 20 റണ്‍സെടുത്തു. എട്ടു പന്തില്‍ മൂന്നു സിക്സറുകള്‍ സഹിതം 20 റണ്‍സെടുത്ത കാര്‍ലോസ് ബ്രാത്വെയ്റ്റ് അവസാന ഓവറുകളില്‍ നിരക്കുയര്‍ത്തി.