റോക്ക് ആന്റ് റോള്‍ സംഗീതജ്ഞന്‍ ലിയോണ്‍ റസ്സല്‍ അന്തരിച്ചു

09:23 am 14/11/2016

Newsimg1_96024741
അമേരിക്കന്‍ സംഗീതജ്ഞനും ഗാനരചയിതാവുമായ ലിയോണ്‍ റസ്സല്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. നാഷ്‌വില്ലെയിലെ വസതിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഉറക്കത്തിലായിരുന്നു അന്ത്യം. ഭാര്യ യാണ് മരണവിവരം വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്. ഷൈന്‍ എ ലൈറ്റ്, എ സോങ് ഫോര്‍ യു എന്നിവയാണ് പ്രശസ്തമായ ഗാനങ്ങള്‍. റോക്ക് ആന്റ് റോള്‍ ഹാള്‍ ഓഫ് ഫെയിം, ഹാള്‍ ഓഫ് ഫെയിം എന്നിവയ്ക്ക് പ്രേരകമായിരുന്നു.