റോജേഴ്‌സ് കപ്പ് കിരീടം ജോക്കോവിച്ചിന്

03:00pm 1/8/2016
download (3)
ടൊറാന്റോ: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനു റോജേഴ്‌സ് കപ്പ് ടെന്നീസ് കിരീടം. ഇതു നാലാം തവണയാണ് ജോക്കോവിച്ച് റോജേഴ്‌സ് കപ്പ് ഉയര്‍ത്തുന്നത്. സിംഗിള്‍സ് പുരുഷ വിഭാഗം ഫൈനലില്‍ ജപ്പാന്റെ കെയ് നിഷികോരിയെ തകര്‍ത്താണ് നേട്ടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ (6-3, 7-5) ക്കാണ് ജോക്കോവിച്ച് നിഷികോരിയെ തകര്‍ത്തത്.

എടിപി മാസ്റ്റേഴ്‌സ് 1000 പരമ്പരയിലെ 30-ാം കിരീടമാണ് ജോക്കോവിച്ച് നേടിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ താരമാണ് ജോക്കോവിച്ച്. റിയോ ഒളിമ്പിക്‌സില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങുന്നതിനു ജോക്കോവിച്ച് കിരീട നേട്ടം സഹായിക്കും. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആറു പ്രാവശ്യവും വിംബിള്‍ഡണ്‍ മൂന്നും യുഎസ് ഓപ്പണ്‍ രണ്ടും ഫ്രഞ്ച് ഓപ്പണ്‍ ഒരു തവണയും ജോക്കോവിച്ച് ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.