റോജേഴ്‌സ് കപ്പ്: വാവ്‌റിങ്ക ക്വാര്‍ട്ടറില്‍

10:48am 29/7/2016
download
ടോറോന്റോ: സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്ക റോജേഴ്‌സ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. അമേരിക്കന്‍ താരം ജാക്ക് സോക്കിനെ 7-6(3), 6-2ന് പരാജയപ്പെടുത്തിയാണ് വാവ്‌റിങ്ക മുന്നേറിയത്.

ജപ്പാന്റെ കെയ് നിഷികോരിയും ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്. അമേരിക്കയുടെ രാജീവ് റാമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് നിഷികോരി അവസാന എട്ടിലെത്തിയത്. സ്‌കോര്‍: 6-3, 6-4.