റോട്ടറി ഗവര്‍ണറായി ഡോ. പ്രകാശ് ചന്ദ്രന്‍ 25ന് സ്ഥാനമേല്‍ക്കും

03:44pm 23/6/2016
download (8)
കൊച്ചി- റോട്ടറി ഡിസ്ട്രിക്ട് 3201 ഗവര്‍ണറായി ഡോ. പ്രകാശ് ചന്ദ്രന്‍ ശനിയാഴ്ച വൈകിട്ട് സ്ഥാനമേറ്റെടുക്കുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊച്ചിയിലെ ധന്യ ഡോക്‌റ്റോഴ്‌സ് ചേംബറിലെ സീനിയര്‍ സൈക്കോളജസിറ്റാണ് ഡോ. പ്രകാശ്. വൈകിട്ട് ആറിന് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും. ക്ലബ്ബിന്റെ 2016-17 വര്‍ഷത്തെ സാമൂഹ്യ സേവന പദ്ധതികള്‍ക്ക് ‘പരിവര്‍ത്തന്‍’ എന്നു പേരു നല്‍കി പ്രവര്‍ത്തന മേഖലയായ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ എന്നീ ജില്ലകളുടെ പരിധിയില്‍ പിന്നോക്ക അവസ്ഥയില്‍ നില്‍ക്കുന്ന 135 സ്‌കൂളുകളില്‍ ഡിജിറ്റല്‍ ക്ലാസ് റൂം, ലൈബ്രറി, ടോയ്‌ലറ്റ്, ടീച്ചേഴ്‌സ് ട്രെയിനിങ്, കുടിവെള്ളം, യൂണിഫോം, ബെഞ്ച്, ഡെസ്‌ക്, പേഴ്‌സാണിലിറ്റി ഡെവലപ്‌മെന്റ് എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഒപ്പം 18 വയസിന് താഴെയുള്ള നിര്‍ധനരായ കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രീയ നടത്തുമെന്നും പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ. പ്രകാശ് ചന്ദ്രന്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ രാജ് മോഹന്‍ നായര്‍, ഡ് ആര്‍ എഫ് സി ജയശങ്കര്‍, ഡിസട്രിക്റ്റ് സെക്രട്ടറി അഡ്വ. ഐ എം മനോജ് എന്നിവര്‍ പങ്കെടുത്തു