റോയി ജേക്കബിന്റെ സംസ്കാരം ഒക്‌ടോബര്‍ ഒന്നാം തിയതി ശനിയാഴ്ച

10;05 am 30/9/2016

– രാജന്‍ ആര്യപ്പള്ളില്‍
Newsimg1_55097540
ലേക്ക്‌ലന്റ്: സെപ്റ്റംബര്‍ 25 ഞയറാഴ്ച രാവിലെ കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ട റോയി ജേക്കബ് കൊടുന്തറയുടെ സംസ്കാരം ഒക്ക്‌ടോബര്‍ ഒന്നാം തിയതി ശനിയാഴ് നടക്കും.സെപ്റ്റംബര്‍ 29, 30, ഒക്ടോബര്‍ 01 (വ്യാഴം, വെള്ളി, ശനി) എന്നീ ദിവസങ്ങളില്‍ നടക്കുന്ന പൊതുദര്‍ശനവും, സംസ്കാര ശുശ്രൂഷകള്‍ക്കും പാസ്റ്റമാരായ സം നൈനാന്‍, കെ.സി. ജോണ്‍, ജേയിംസ് ജോര്‍ജ്ജ് ഉമ്മന്‍ എന്നിവര്‍ അദ്ധ്യഷം വഹിക്കുകയും, പാസ്റ്റര്‍മാരായ ജോണ്‍ സാമുവേല്‍, ജേക്കബ് മാത്യു, ഡോ. വല്‍സണ്‍ ഏബ്രഹാം എന്നിവര്‍ സന്ദേശം നല്‍കുകയുംചെയ്യും. വ്യാഴം, വെള്ളി എന്നീ ദിവസങ്ങളില്‍ വൈകിട്ട് 6:30 മുതല്‍ 8:30 വരേയും, ശനിയാഴ്ച രാവിലെ 8:30 മുതല്‍ 11:30 വരേയും നടക്കുന്ന പൊതുദര്‍ശനവും സംസ്കാരശുശ്രൂഷകളും എബനേസര്‍ ഐ.പി.സി ചര്‍ച്ച്, 5935 സ്ട്രിക്ക്‌ലാന്റ് അവന്യൂ, ലേക്ക്‌ലാന്റ്, ഫ്‌ളോറിഡ 33812 വെച്ചായിരിക്കും നടക്കുന്നത്.

1985-ല്‍ അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്ത റോയി ചില മാസങ്ങള്‍ തന്റെ സഹോദരന്‍ സണ്ണി കൊടിന്തറയോടൊപ്പം ഡെന്വര്‍ കോളറാഡോയില്‍ പാര്‍ത്തശേഷം 1986 മുതല്‍ 1997 വരെതന്റെ മൂത്ത സഹോദരന്‍ പാസ്റ്റര്‍ ജോണ്‍ തോമസ് പര്‍ക്കുന്ന സൗത്ത് ഫ്‌ളോറിഡായില്‍ മയാമി പട്ടണത്തിലുള്ള ഐ.പി.സി സൗത്ത് ഫ്‌ളോറിഡാ സഭാംഗമായിരുന്നു. 1997 -ല്‍ സെന്റര്‍ ഫ്‌ളോറിഡായിലേക്ക് താമസം മാറ്റിയ പരേതന്‍ ലേക്ക്‌ലാന്റിലുള്ള എബനേസര്‍ ഐ.പി.സി സഭയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

റോയി ജേക്കബിന്റെ നിര്യാണത്തില്‍ വിവിധ സംഘടനകളും പ്രവര്‍ത്തകരം അനുശോചനം അറിയിച്ചു.ബിലീവേഴ്‌സ് ജേണല്‍ ചീഫ് എഡിറ്റര്‍ പാസ്റ്റര്‍ സാംകുട്ടി മാത്യു, ഐ.പി.സി ജനറല്‍ കൗണ്‍സില്‍ അംഗംങ്ങള്‍ പാസ്റ്റര്‍ കെ.സി. ജോണ്‍, ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍, ബ്രദര്‍ ജോര്‍ജ്ജ് മത്തായി, ബ്രദര്‍ ഏബ്രഹാം പി. ഏബ്രഹാം, ഐ.പി.സി ഫാമിലി കോഫറന്‍സ് കണ്‍വീനര്‍ പാസ്റ്റര്‍ ജോസഫ് വില്യം, യൂത്ത് കോര്‍ഡിനേറ്റര്‍ വെസ്ലി ആലുമ്മൂട്ടില്‍, ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് മുന്‍ സെക്രട്ടറി, ജോസ് സാമുവേല്‍, ട്രഷറാര്‍സാംവര്‍ഗീസ്, ബ്രദര്‍ നിബുവെള്ളവന്താനം, പാസ്റ്റര്‍ എ.സി. ഉമ്മന്‍, ആലപ്പുഴ സെന്റര്‍ ശുശ്രൂഷകരും സൗത്ത് കരോലിനാ ഐ.പി.സി സഭയുടെ സീനിയര്‍ ശുശ്രൂഷകരുമായ പാസ്റ്റര്‍ജേക്കബ് ജോണ്‍,അറ്റ്‌ലാന്റാ ഐ.പി.സിശുശ്രൂഷകരും ഐ.പി.സി. സൗത്ത്ഈസ്റ്റ് റീജിയന്‍ സെക്രട്ടറിയുമായ പാസ്റ്റര്‍വി.പി. ജോസ്, ജോ.സെക്രട്ടറിചാക്കോ സ്റ്റീഫന്‍, അലയിന്‍ ഐ.പി.സി സഭയ്ക്കുവേണ്ടി പാസ്റ്റര്‍ കെ.എസ്. ജേക്കബ്, ഐ.പി.സി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ കെ.സി. ജോണ്‍, ജൊ.സെക്രട്ടറി പാസ്റ്റര്‍ തോമസ് ഫിലിപ്പ്, ഐ.പി.സി കേരളാ സ്റ്റേറ്റ് സെക്രട്ടറി ഷിബു നെടുവേലില്‍, ട്രഷറാര്‍ ബ്രദര്‍ ജോയി താനവേലില്‍, പി.വൈ.പി.എ പ്രസിഡന്റ് ബ്രദര്‍ സുധി ഏബ്രഹാം, ബ്രദര്‍ അജി കല്ലിങ്കല്‍, ബ്രദര്‍ സണ്ണിമുളമൂട്ടില്‍, പാസ്റ്റര്‍ ഡോണ്‍ കുരുവിള, ഐ.പി.സി മുന്‍ ജോ.സെക്രട്ടര്‍ പാസ്റ്റര്‍ സം ജോര്‍ജ്ജ്, ബ്രദര്‍ ബെന്നിജോണ്‍, പാസ്റ്റര്‍ഷിബുജോസഫ് ( പത്മോസ് മിനിസ്ട്രി) എന്നിവരും കുമ്പനാട് ഐ.പി.സി ഹെബ്രോന്‍, എലീം സഭാ ശുശ്രൂഷന്മാരും വിശ്വാസികളും അനുശോചനം അറിയിച്ചു. വാച്ച് ലൈവ് ഓണ്‍: ഡബ്ലുഡബ്ലുഡബ്ലു.തൂലിഖാ.റ്റിവി