റോയി ജേക്കബ് കൊടുന്തറ (57) നിര്യാതനായി

09:00 am 26/9/2016

രാജന്‍ ആര്യപ്പള്ളില്‍
Newsimg1_87897620
ലേക്ക്‌ലാന്റ്: കുമ്പനാട് കൊടുന്തറവീട്ടില്‍ പരേതരയ കെ.സി. ചാക്കോയുടെയും കുഞ്ഞമ്മയുടെയും മകന്‍ റോയി ജേക്കബ് കൊടുന്തറ സെപ്റ്റംബര്‍ 25 ഞായറാഴ്ച രാവിലെ ഫ്‌ളോറിഡായില്‍ ലേക്ക്‌ലാന്റ് പട്ടണത്തിലുള്ള തന്റെ ഭവനത്തില്‍ വെച്ച് നിര്യാതനായി. ഹൃദയാഘാതംമൂലമായിരുന്നു മരണം. പാസ്റ്റര്‍ ജേയിംസ് ജോര്‍ജ്ജ് ഉമ്മന്‍ ശുശ്രൂഷിക്കുന്ന ലേക്ക്‌ലാന്റ്എബനേസര്‍ഐ.പി.സി സഭാംഗമാണ് പരേതന്‍.

ഭാര്യ ലിസി തിരുവല്ല അരയാലുമ്മുട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ഫിന്നി, ബ്ലസന്‍.സഹോദരങ്ങള്‍: പാസ്റ്റര്‍ ജോണ്‍ തോമസ് (രാജു കൊടുന്തറ), ബാബു കൊടുന്തറ, സണ്ണി കൊടുന്തറ, മോനി കൊടുന്തറ, ജെസികൊടുന്തറ, റെജികൊടുന്തറ (എല്ലാവരും യു.എസ്.എ).

സെപ്റ്റംബര്‍ 29, 30 (വ്യാഴം, വെള്ളി) വൈകിട്ട് പൊതുദര്‍ശനവും ഒക്ടോബര്‍ ഒന്നാം തിയതി ശനിയാഴ്ച രാവിലെ 10 മുതല്‍ 12 വരെസംസ്കാരശുശ്രൂഷകളുംഎബനേസര്‍ഐ.പി.സി. ചര്‍ച്ച്, 5935 സ്ട്രിക്ക്‌ലാന്റ് അവന്യൂ, ലേക്ക്‌ലാന്റ്, ഫ്‌ളോറിഡ 33812 വെച്ച് നടക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജോണ്‍ തോമസ്: 954.649.5011, ബാബു കൊടുന്തറ: 954.234.5232, സണ്ണി കൊടുന്തറ: 405.210.1522, മോനി കൊടുന്തറ: 954.864.4256, ജെസി കൊടുന്തറ: 954.551.7105, റെജി കൊടുന്തറ: 954.729.7099.