റോഷ്‌­നി മറിയം മാത്യു (31) ന്യൂയോര്‍ക്കില്‍ നിര്യാതയായി.

08:47 am 9/10/2016

Newsimg1_31706025
ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് സിറ്റി പോലീസ് ഡിറ്റക്ടിവ് ഫിലിപ്പ് മാത്യുവിന്റെ പത്‌­നി റോഷ്‌­നി മറിയം മാത്യു (31) നിര്യാതയായി. ചൊവ്വാഴ്ച (ഒക്ടോബര്‍ 4) ജോലിക്കിടയില്‍ കുഴഞ്ഞു വീണു വ്യാഴാഴ്ച ആശുപത്രിയില്‍ മരിക്കുകയായിരുന്നു.

റോഷ്‌­നിയുടെ കുടുംബം അറ്റ്‌­ലാന്റയിലാണ്. ഫ്‌­ളോറല്‍ പാര്‍ക്കിലാണ് താമസം. െ്രെകം സീന്‍ ഡിറ്റക്ടിവ് ആണ് ഫിലിപ്പ് മാത്യു. നോര്‍ത്ത് ഷോര്‍ ഹോസ്പിറ്റലില്‍ ഹെപറ്റോളജി ഡിപ്പാര്‍ട്ട്‌­മെന്റില്‍ ജോലി ചെയ്തിരുന്ന റോഷ്‌­നി എം.ബി.എ വിദ്യാര്‍ഥിനിയുമായിരുന്നു.

ത്രുശൂര്‍ സ്വദേശി ജേക്കബ് മണവത്തിന്റെയും രാജി സൂസന്റെയും പുതിയാണ് റോഷ്‌­നി. സഹോദരി സഞ്ജന, ഭര്‍ത്താവ് ജോണ്‍ സ്മിത്ത്. ഇളയ സഹോദരന്‍ ജോര്‍ജ്.

മെഴുവേലി തെക്കെ മൂത്തേരില്‍ ടി.പി. മാത്യുവിന്റെയും സൂസമ്മയുടെയും പുത്രനാണ് ഫിലിപ്പ് മാത്യു.
പൊതുദര്‍ശനം: ഞായര്‍ ഒക്ടോ. 9: 3 മുതല്‍ 8:30 വരെ: സെന്റ് തോമസ് ഓര്‍ത്തഡോക്‌­സ് ചര്‍ച്ച് ലോംഗ് ഐലന്‍ഡ്, 110 സ്­കൂള്‍ഹൗസ് റോഡ്, ലെവിടൗണ്‍, ന്യു യോര്‍ക്ക്11756

സംസ്­കാര ശുശ്രൂഷ തിങ്കളാഴ്ച (ഒക്ടോ. 10) പള്ളിയില്‍: രാവിലെ 8:30 മുതല്‍ വ്യൂവിംഗ്; 9നു സംസ്­കാര ശുശ്രൂഷ.

തുടര്‍ന്ന് സംസ്­കാരം ഓള്‍ സെയിന്റ് സെമിത്തേരി, 855 മിഡില്‍ നെക്ക് റോഡ്, ഗ്രേറ്റ് നെക്ക്, ന്യു യോര്‍ക് 11024. വിവരങ്ങള്‍ക്ക്: ചെറിയാന്‍ ഏബ്രഹാം: 5165478542