റോസാമിസ്റ്റിക്കയില്‍ മൂന്നാമത് മരിയന്‍ കുടുംബസംഗമം

08:41 pm 30/9/2016

– കെ.ജെ.ജോണ്‍
Newsimg1_8927531
സൂറിച്ച്: ഹോളിക്രോസ് ഫെയ്ത്ത് മിഷന്‍റെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നാമത് മരിയന്‍ കണ്‍വെന്‍ഷന്‍ 2016 ഒക്ടോബര്‍ ഒന്ന്! രണ്ട് തീയതികളില്‍ ,അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും മദ്ധ്യസ്ഥയായ റോസാമിസ്റ്റിക്കാ മാതാവിന്‍റെ തീര്‍ത്ഥാടന ദേവാലയത്തില്‍വെച്ച് ഈ വര്‍ഷവും ഭക്ത്യാദരപൂര്‍വം നടത്തുന്നു. ആത്മീയ ആചാര്യനും, ചിന്തകനും, സ്‌നേഹദൂതനുമായ ഫാ. ബോബി കട്ടിക്കാടാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍റെ മുഖ്യപ്രഭാഷകന്‍. രണ്ടു ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന കണ്‍വെന്‍ഷനില്‍ യുവജനങ്ങള്‍ക്ക്­ ആത്മീയ ഉണര്‍വ്വ് നല്‍കുന്ന പ്രത്യേക ക്ലാസ്സുകള്‍ ഫാ. വിട്മറിന്‍റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്. ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൌണ്‍സിലറും, വചനപ്രഘോഷകനും, സംഗീതസംവിധായകനും, വേള്‍ഡ് പീസ്­ മിഷന്‍ ചെയര്‍മാനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ കുടുംബജീവിതം നയിക്കുന്നവര്‍ക്കായി വചനദൂത് നല്‍കും.

ആത്മീയ ഊര്‍ജ്ജം നല്‍കുന്ന വിശുദ്ധ കുര്‍ബാനയും, ആരാധനയും, ജപമാലപ്രദക്ഷിണവും ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന അനുഗ്രഹ വര്‍ഷമാണ്­. കുമ്പസാരത്തിനും, കൌണ്‍സിലിംഗിനും സൗകര്യമുണ്ടായിരിക്കും.