ലക്ഷ്മണ വിശ്വനാഥ് കമ്മ്യൂണി കോളേജ് ട്രസ്റ്റി ബോര്‍ഡ് സ്ഥാനാര്‍ത്ഥി

01.40 AM 29/10/2016
unnamed (5)
പി. പി. ചെറിയാന്‍
ലറിഡൊ (ടെക്‌സസ്): ടെക്‌സസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലറിഡൊ കമ്മ്യൂണിറ്റി കോളേജ് ട്രസ്റ്റി ബോര്‍ഡിലേക്ക് ഇന്ത്യന്‍ വംശജനും വ്യവസായിയുമായ ലക്ഷ്മണ വിശ്വനാഥ് മത്സരിക്കുന്നു. നവംബര്‍ 8ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ട്രസ്റ്റി ബോര്‍ഡംഗങ്ങളേയും തിരഞ്ഞെടുക്കുന്നത്.
ഇന്ത്യയില്‍ നിന്നും ഗണിത ശാസ്ത്രത്തില്‍ ബിരുദമെടുത്ത വിശ്വനാഥ് സൗത്ത് ഡക്കോട്ട, ഐഓവ സ്‌റ്റേ യൂണിവേഴ്‌സിറ്റി എന്നിവയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. രണ്ടു ദശാബ്ദത്തോളം വിവിധ ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, പത്തുവര്‍ഷത്തോളം ടെക്‌സസ് എ ആന്റ് എംമ്മിലും ടെക്‌നോളജി എഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിച്ച വിശ്വനാഥ് ട്രസ്റ്റി ബോര്‍ഡിലേക്ക് മത്സരിക്കുന്നതിനു തികച്ചും അര്‍ഹനാണ്.
വിദ്യാര്‍ത്ഥികളോട് എങ്ങനെ ഇടപെടണം, അവരുടെ ആവശ്യങ്ങള്‍ എങ്ങനെ പരിഹരിക്കണം എന്ന് പ്രവര്‍ത്തിയിലൂടെ തെളിയിച്ച വിശ്വനാഥ് കമ്മ്യൂണി കോളേജ് ട്രസ്റ്റി ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശ്വനാഥിന് ശക്തരായ ആറ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍ കൂടി മത്സര രംഗത്തുണ്ട്.