03:05PM 2/6/2016
– പി.പി.ചെറിയാന്
വാഷിംഗ്ടണ്‍: റോയല്‍ സൊസൈറ്റി പ്രഖ്യാപിച്ച ഫെല്ലോഷിപ്പിന് അര്‍ഹരായ അഞ്ചു ഇന്ത്യന്‍ ശാസ്ത്രജ്ഞരില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി മാത്തമാറ്റിക് പ്രൊഫസര്‍ ഡോ.ലക്ഷ്മി നാരായണ്‍ മഹാദേവനും ഉള്‍പ്പെടുന്നു.
യൂണിവേഴ്സിറ്റി ഓഫ് കാംബ്രിഡ്ജ് മോളികൂളര്‍ ബയോളജി ഗ്രൂപ്പ് ലീഡര്‍ രാമാനുജം ഹെഗ്ഡെ, ദര്‍ഹം യൂണിവേഴ്സിറ്റി കെമിസ്ട്രി പ്രൊഫസര്‍ ജാസ്പാല്‍ ബഡ്യള്, യൂണിവേഴ്സിറ്റി ഓഫ് യോര്‍ക്ക് ഫിസിക്സ് പ്രൊഫസര്‍ പ്രതിഭാ ഗെയ് എന്നിവരും ഉള്‍പ്പെടുന്നു.
1965 ല്‍ ഇന്ത്യയില്‍ ജനിച്ച മഹാദേവന് ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസില്‍ നിന്ന് ബിരുദവും, ഓസ്റ്റിന്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്സില്‍ നിന്ന് ബിരുദാനന്തരബിരുദവും, 1995 ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നു പിഎച്ച്ഡിയും കരസ്ഥമാക്കി.
2003 ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ മാത്തമാറ്റിക്സ് ഫാക്കല്‍റ്റിയില്‍ പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചത്.
മാത്തമാറ്റിക്സ് ഫാക്കല്‍ട്ടിയില്‍ ആദ്യമായി നിയമിക്കപ്പെടുന്ന ഇന്ത്യന്‍ വംശജനായിരുന്ന മഹാദേവന് 2000 ത്തില്‍ ഊര്‍ജ്ജതന്ത്രത്തില്‍ എല്‍ജി നോബല്‍ പ്രൈസിന് അര്‍ഹനായി. ഇതു കൂടാതെ നിരവധി അംഗീകാരങ്ങളും മഹാദേവന് ലഭിച്ചിട്ടുണ്ട്.
2016 ല്‍ അമ്പതു ശാസ്ത്രജ്ഞര്‍ക്കാണ് എഫ്.ആര്.എസ്. നല്‍കിയിട്ടുള്ളതെന്ന് റോയല്‍ സൊസൈറ്റി പ്രസിഡന്റ് വെങ്കിരാമകൃഷ്ണന്‍ അറിയിച്ചു.