ലണ്ടനില്‍ നിന്നും ഹൃസ്വ സന്ദര്‍ശനത്തിന് ഡാലസില്‍ എത്തിയ റ്റീന മലയാളി മങ്ക

08:13 pm 13/11/2016

– എബി മക്കപ്പുഴ
Newsimg1_2654806
ഡാലസ്: കേരള പിറവിയോടനുബന്ധിച്ചു കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് വര്ഷം തോറും നടത്തിവരുന്ന മലയാളി മങ്ക മത്സരത്തില്‍ മിസിസ്.റ്റീനായെ തെരഞ്ഞെടുക്കപ്പെട്ടു. നാട്ടില്‍ വെഞ്ഞാറമൂട് ലവ് ഡേ ഭവനത്തില്‍ സുകു വര്‍ഗീസ്, ലൈസാമ്മ വറുഗീസ് ദമ്പതികളുടെ മൂത്ത മകളാണ് റ്റീനാ.അടുത്ത കാലത്തു വിവാഹിതയായ റ്റീനാ ഭര്‍ത്താവു ബിനുവിനോടൊപ്പം ലണ്ടനില്‍ താമസിച്ചു വരുന്നു.

മാതാപിതാക്കളെ സന്ദര്‍ശിക്കുവാന്‍ ഡാലസിലെത്തിയ റ്റീനായ്ക്കായിരുന്നു ഈ വര്‍ഷത്തെ മലയാളി മങ്കയുടെ കിരീടം അണിയുവാനുള്ള അസുലഭമായ സന്ദര്ഭം ഉണ്ടായത്. നവംബര്‍ 6 ഞയറാഴ്ച വൈകിട്ട് വൈകിട്ട് 6 മണിക്ക് കേരളാ ലിറ്റററി സൊസൈറ്റിയുടെ പ്രസിഡണ്ട് ശ്രീ എബ്രഹാം തെക്കേമുറി അദ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സാംസ്കാരികതയുടെ തിലകക്കുറിയായി ശോഭിക്കുന്ന ഡോ.എം.വി പിള്ളയാണ് മലയാളി മങ്കയെ കിരീടം അണിയിച്ചത്. സെന്റ് മേരീസ് വലിയ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ കേരള പിറവി ആഘോഷ വേളയില്‍ നൂറു കണക്കിന് മലയാളികള്‍ കേരളീയ വേഷം അണിഞ്ഞു വേദിയില്‍ എത്തിയത് എടുത്തു പറയേണ്ട പ്രത്യേകത ആയിരുന്നു.