ലഫ്കിന്‍ മലയാളി സമൂഹം ഓണം ആഘോഷിച്ചു

09:03 pm 24/9/2016

– ജീമോന്‍ റാന്നി
Newsimg1_96004743
ലഫ്കിന്‍: ലഫ്കിന്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ലഫ്കിന്‍ സെന്റ് ആന്‍ഡ്രൂസ് കത്തോലിക്ക ദേവാലയ ഹാളില്‍ സെപ്റ്റംബര്‍ 17ന് വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെട്ടു.

അസോസിയേഷന്‍ പ്രസിഡന്റ് അലക്‌­സാണ്ടര്‍ കോശി സ്വാഗത പ്രസംഗത്തോട് ആരംഭിച്ച ആഘോഷത്തില്‍ ഓണത്തെ അനുസ്മരിപ്പിക്കുന്ന പൂക്കളം, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, ഓണസദ്യ തുടങ്ങിയവ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

അസുര ചക്രവര്‍ത്തിയായിരുന്ന മഹാബലി ദൈവിക സ്വഭത്തിലേക്ക് വളര്‍ന്നതുപോലെ ഈ ഓണാഘോഷവും നമ്മുടെ അസുര സ്വഭാവങ്ങള്‍ മാറ്റി സമത്വവും, സാഹോദര്യവും മറ്റുള്ളവരുടെ നന്മകള്‍ കണ്ട് സന്തോഷിക്കാനുള്ള വിശാല മനസ്സുള്ള വ്യക്തിയായി വളരണമെന്ന് ആമുഖ സന്ദേശത്തില്‍ ലഫ്കിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌­സ് ഇടവക വികാരി ഫാ.വറുഗീസ് തോമസ് ആശംസിച്ചു. സെന്റ് ആന്‍ഡ്രൂസ് കത്തോലിക്ക ഇടവക വികാരി ഫാ.ജോസ് കണ്ണംപുഴ ാേണസന്ദേശം നല്‍കി. സെക്രട്ടറി ജോയി തോമസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡാനിയേല്‍ വറുഗീസ്, കമ്മറ്റി അംഗങ്ങള്‍ എബ്രഹാം കോശി, തോമസ് ഇ തോമസ്, പ്രകാശ് ജോര്‍ജ്, പ്രമോദ് ജോര്‍ജ്, ലിസി മാത്യു, ലില്ലി ജോണ്‍, എബി വര്‍ഗീസ് തുടങ്ങിയവര്‍ ഓണാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.