ലാത്തൂരില്‍ വെള്ളത്തിന് കാത്തുനിന്ന വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

02:00pm 04/05/2016
images
ലാത്തൂര്‍: വെള്ളത്തിനായി കാത്തുനിന്ന വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. കേവല്‍ഭായ് കാംബ്‌ളേ(45)യാണ് കുഴല്‍കിണറിലെ വെള്ളത്തിനായി ക്യൂവില്‍ നില്‍ക്കവെ മരിച്ചത്. വെള്ളത്തിന് വേണ്ടി രണ്ടുമണിക്കൂറിലധികം നേരംതുടര്‍ച്ചയായി വെയിലില്‍ നിന്നതായിരിക്കാം മരണ കാരണമെന്ന് കരുതുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മഹാരാഷ്ട്രയിലെ ലാത്തൂര്‍ രാജ്യത്തെ ഏറ്റവുമധികം വരള്‍ച്ച അനുഭവപ്പെടുന്ന മേഖലയാണ്. രൂക്ഷമായ ജലക്ഷാമമാണ് ഇവിടെ അനുഭവപ്പെടുന്നത്. ശുദ്ധജലത്തിന് വേണ്ടി ഇവിടെത്തെ ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. ബീഡില്‍ കഴിഞ്ഞ മാസം വെള്ളം കൊണ്ടുവരുന്നതിനിടെ രണ്ടു കുട്ടികള്‍ മരിച്ചിരുന്നു.