09:14am 5/6/2016
ഉറക്കച്ചടവോടെ രാവിലെ വിമാനത്തില്‍ കയറിയതായിരുന്നു കനിഹ. ഉറങ്ങാനായി വേഗം സീറ്റിന് അടുത്ത് എത്തിയപ്പോള്‍ കണ്ടത് ലാലേട്ടനെ. പിന്നെ കുശലം പറഞ്ഞ് ലാലേട്ടനോടൊപ്പം യാത്ര. വിമാനത്തില്‍ വെച്ച് ലാലേട്ടനെ കണ്ടതിന്റെ സന്തോഷം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് കനിഹ.
ലാലേട്ടനൊപ്പമുള്ള സെല്‍ഫിയും കനിഹ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലാലേട്ടനെ കണ്ടതിനെക്കുറിച്ച് കനിഹ പറയുന്നത് ഇങ്ങനെ. രാവിലെ എഴുന്നേല്ക്കാന് തന്നെ മടിയാണ്. അതിരാവിലെയുള്ള വിമാനയാത്രയും. സീറ്റലെത്തി ഉറങ്ങാനുള്ള പരിപാടിയിലായിരുന്നു. പെട്ടന്നാണ് സ്വപ്നത്തിലെന്നപോലെ ലാലേട്ടന് മുന്നിലേക്ക് വന്നത്. ഈ ദിവസം ഇതിലും നന്നായി എങ്ങനെ ആരംഭിക്കാന്‍ കഴിയും.