കൊച്ചി: എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെയുള്ള പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഒരു മാസത്തേക്ക് നീട്ടിവച്ചു. സിബിഐക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കേസ് പഠിക്കാന്‍ ഒരു മാസത്തെ സമയം ചോദിച്ചത് കോടതി അനുവദിച്ചു. ജസ്റ്റീസ് കെമാല്‍പാഷയാണ് ഹര്‍ജി പരിഗണിച്ചത്.