“ലാ മോറിയോ സെഗുത്തോ’ സിംഫണി ഡാളസ്സില്‍

– ചാര്‍ളി പടനിലം
08:01 am 26/11/2016

Newsimg1_17019435
ഹൂസ്റ്റണ്‍ : റെവ.ഫാ. ജോണ്‍ സാമുവേല്‍ നേത്ര്വത്വം നല്‍കി നടത്തുന്നതായ യേശു ക്രിസ്തുവിന്‍റെ ജനം പെരുന്നാള്‍ മുതല്‍ ഉയര്‍പ്പു പെരുന്നാള്‍ വരെയുള്ള ഓര്‍ത്തഡോക്ള്‍സ് പൊതു ആരാധനാ ഗീതങ്ങളുടെ സമുച്ഛയ സിംഫണി അവതരണം 2017 മാര്‍ച്ചു 4 നു ഡാളസ് മാക്കാര്‍തര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്നതാണ്. 20 ല്‍ പരം സംഗീതോപകരണ വിദഗ്ദ്ധരുടെ അകമ്പടിയോടെ 50 ല്‍ പരം ഗായകര്‍ അണി നിരന്നു നടത്തുന്ന സംഗീത സായാഹ്നം വിദഗ്ധ പരിശീലകനായ ജോണ്‍ സാമുവേല്‍ അച്ഛന്‍റെ പരിശീലനത്തില്‍ രൂപം കൊണ്ടതാണ്. ഡാളസ് ഏരിയ ഓര്‍ത്തോഡോസ് യൂവജന പ്രസ്ഥാനത്തിന്‍റെ കാരുണ്യ പ്രവര്‍ത്തത്തനത്തിന്റെ ധനശേഖരണാര്‍ദ്ധമാണ് ഈ വിപുലമായ പരിപാടി നടത്തപ്പെടുന്നത്. ലാ മോറിയോ സെഗത്തോ അഥവാ worship to the Lord എന്നാണ് ഈ പരിപാടിയ്ക്ക് നാമകരണം ചെയ്തിരിക്കുന്നത് .

സൗത്ത് വെസ്റ്റ് ഭദ്രാസന യൂവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് റെവ. ഫാ.ജോഷ്വാ ജോര്‍ജ്ജിന്‍റെ നേത്ര്വത്ത്വത്തില്‍ ബിനു പൗലോസ് , അലക്‌സ് വര്‍ഗ്ഗീസ്സ് ,അജി ജോര്‍ജ്ജ് , അബി ജോണ്‍ , സിജി സാലു ,ബിജോയ് ഉമ്മന്‍ ,തോമസ്കുട്ടി ഇടിക്കുള , പ്രിന്‍സ് എബ്രഹാം എന്നിവരുടെ നെത്ര്വത്ത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു.