ലിബിയയിലേക്ക് യാത്രാ നിരോധം

0919am AM 24/05/2016
images
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ ലിബിയയിലേക്ക് യാത്രചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലിബിയയിലെ സുരക്ഷാസാഹചര്യങ്ങള്‍ വഷളായത് അവിടെയുള്ള ഇന്ത്യക്കാരുടെ ജീവന് ഭീഷണിയായ സാഹചര്യത്തിലാണ് നടപടി. ഏതു ലക്ഷ്യത്തിനുവേണ്ടിയുള്ള യാത്രക്കും നിരോധം ബാധകമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.