ലിബിയയിൽ തട്ടിക്കൊണ്ടുപോയ മലയാളി മോചിതനായി

03:41 PM 06/07/2016
download (3)
ന്യൂഡൽഹി: ലിബിയയിൽവച്ച് അജ്ഞാതർ തട്ടിക്കൊണ്ടുപോയ മലയാളിയായ റെജി ജോസഫ് മോചിതനായി. പേരാമ്പ്ര ചെമ്പ്ര കേളോത്ത് വയല്‍ നെല്ലിവേലില്‍ ജോസഫിന്‍റെ മകന്‍ റെജി ജോസഫിനെയും (43) മൂന്ന് സഹപ്രവര്‍ത്തകരെയും കഴിഞ്ഞ മാര്‍ച്ച് 31 നാണ് തട്ടിക്കൊണ്ടുപോയത്.

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലിബിയയിലെ ഇന്ത്യന്‍ അംബാസിഡര്‍ അസര്‍ എ.എച്ച് ഖാന്‍റെ പ്രവര്‍ത്തനഫലമായാണ് റെജി ജോസഫ് മോചിതനായതെന്ന് സുഷമ ട്വിറ്ററില്‍ വ്യക്തമാക്കി.

ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ താമസ സ്ഥലത്തുനിന്ന് ജോലിക്കുപോകുമ്പോഴാണ് റെജിയെ തട്ടിക്കൊണ്ടുപോയത്.