ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന

10.15 PM 08-06-2016
legal
കൊച്ചി: ഓണക്കാല വിപണിയില്‍ സര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. മദ്ധ്യകേരളത്തിലെ പ്രധാന അരി മില്ലുകളാലും മറ്റ് വിവിധ ഭക്ഷ്യോത്പാദക കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്.തുക്കത്തില്‍ കുറവും മറ്റ് ലംഘനങ്ങളും കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.മഞ്ഞിലാസ് റൈസ് മില്‍ തൃശൂര്‍ ‘ഗ്രീന്‍വാലീ കോണ്‍ട്രിമെന്റ്‌സ് പറവൂര്‍, മോഡേണ്‍ ഫുഡ്‌സ് എറണാകുളം എന്നീ സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. കൃതൃമം കണ്ടെത്തിയ ഉല്‍പന്നത്തിന്റെ വില്ലന നിരോധിക്കുകയും. ഏഴ് ദിവസത്തിനുള്ളില്‍ 50000 രൂപ പിഴ അടക്കവാനുമാണ് നോട്ടീസില്‍ പറഞ്ഞിട്ടുള്ളത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനും പാക്ക് ചെയ്യുന്ന ഉറവിടത്തില്‍ തന്നെ കൃത്യമവും വെട്ടിപ്പും നടക്കുന്നതും ഒഴിവാക്കുന്നതിനായി ശക്തമായി ഇടപെടണമെന്ന ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്റെ കര്‍ശന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധന നടത്തിയത്.സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള നിര്‍വഹണ ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. പത്തോളം അംഗങ്ങള്‍ അടങ്ങുന്ന പത്ത് ടീമുകളായാണ് വിവിധ ജില്ലകളില്‍ നടന്ന പരിശോധനക്ക് നേതൃത്വം നല്‍കിയത്.ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ മുഹമ്മദ് ഇക്ബാല്‍ എറണാകുളത്ത് ക്യാമ്പ് ചെയ്താണ് പരിശോധനാ നടപടികള്‍ ഏകോപിച്ചത്. വരും ദിവസങ്ങളിലുംപരിശോധനവ്യാപകമാക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്.ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും നിലവിലുള്ള നിയമങ്ങള്‍ നടപ്പാക്കുന്നതിനുമുള്ള പരിശീലനം കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളത്ത് നടത്തിയ ദ്വിദിന ശില്ലശാലയില്‍ ലീഗല്‍ മെട്രോളജി വകുപ്പിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു.ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലെ ആദ്യ റൗണ്ട് പരിശോധന നടന്നത്.