ലീല റിലീസ് ദിവസം ലോകത്തിലെവിടെ ഇരുന്നും കാണാം

02:01pm 10/4/2016
download (1)
കൊച്ചി: വിവാദങ്ങള്‍ക്കിടെ രഞ്ജിത്തിന്റെ ലീല റിലീസിംഗിന് ഒരുങ്ങുകയാണ്. റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ ഇന്ത്യ ഒഴിച്ച് ലോകത്ത് എവിടെ ഇരുന്നും ഓണ്‍ലൈനില്‍ ലീല കാണാമെന്ന് സംവിധായകന്‍ രഞ്ജിത്ത് അറിയിച്ചു. വെബ് കാസ്റ്റിങ്, ഓണ്‍ലൈന്‍ സ്ട്രീമിംഗ് എന്നീ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഡബ്ല്യു.ഡബ്ല്യു.ഡബ്ല്യു.റീലാക്‌സ്.ഇന്‍ എന്ന സൈറ്റിലൂടെയാണ് ഈ സേവനം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ സിനിമ റിലീസ് ആകുന്ന അതെ സമയം തന്നെ ഏകദേശം അഞ്ഞൂറ് രൂപ മുതലുളള നിരക്കില്‍ ലോകത്ത് എവിടിരുന്നും നിങ്ങള്‍ക്കിത് കാണാമെന്നും രഞ്ജിത്ത് ഫേസ്ബുക്ക് സ്റ്റാറ്റസില്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 22ന് റിലീസ് ചെയ്യുന്ന ലീല 24 മണിക്കൂര്‍ സമയം ഓണ്‍ലൈനില്‍ ഉണ്ടാകുമെന്നും, മലയാള സിനിമാ ചരിത്രത്തിലെ പുതിയ അദ്ധ്യായമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു