ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്: സോണിയക്ക് വെള്ളി

05:27pm 28/05/2016
download (6)
അസ്താന: കസാഖിസ്താനിലെ അസ്താനയില്‍ നടന്ന ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സോണിയ ലതാറിനു വെള്ളി. വെള്ളിയാഴ്ച നടന്ന ഫൈനലില്‍ ഇറ്റലിയുടെ മെസിയാനോയോട് തോല്‍വി വഴങ്ങിയാണ് വെള്ളിയിലൊതുങ്ങിയത് (1-2). നാട്ടുകാരായ നാലുപേര്‍ പുറത്തായപ്പോഴും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയാണു 24കാരിയായ സോണിയ കലാശപ്പോരാട്ടം വരെയത്തെിയത്. 2010ല്‍ എം.സി. മേരികോം സ്വര്‍ണമണിഞ്ഞശേഷം ഇന്ത്യക്കാര്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതത്തെിയിട്ടില്ല. ചാമ്പ്യന്‍ഷിപ്പില്‍ ഒരൊറ്റ സ്വര്‍ണമെഡല്‍ പോലും നേടാനാവാതെ വന്നതോടെ റിയോയില്‍ നടക്കുന്ന ഒളിമ്പിക്സിലെ വനിതാ ബോക്സിങ് വിഭാഗത്തില്‍ ഇന്ത്യന്‍ സാന്നിധ്യമുണ്ടാവില്ല.