ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബ്രസീലിനും അര്‍ജന്റീനക്കും ജയം

01.19PM 02-09-2016
Neymar_090216
ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഒളിമ്പിക്‌സ് ചാമ്പ്യന്‍മാരായ ബ്രസീലും കരുത്തരായ അര്‍ജന്റീനയും ജയിച്ചുകയറി. അതേസമയം ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാരായ ചിലി അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി.
ഇക്വഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മഞ്ഞപ്പട തകര്‍ത്തത്. യുവതാരം ഗബ്രിയേല്‍ ജീസസിന്റെ ഇരട്ടഗോളുകളാണ് മഞ്ഞപ്പടയെ തുണച്ചത്. സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ മൂന്നാം ഗോള്‍ നേടി. പെനാല്‍റ്റിയില്‍ നിന്നായിരുന്നു നെയ്മറുടെ ഗോള്‍.
കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച ലയണല്‍ മെസി മടങ്ങിവന്ന മത്സരത്തില്‍ കരുത്തരായ ഉറുഗ്വയെ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീന തോല്‍പ്പിച്ചു. മെസി തന്നെയാണ് മത്സരത്തിലെ ഏക ഗോളും നേടിയത്.
കോപ്പ ചാമ്പ്യന്‍മാരായ ചിലി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പരാഗ്വയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി. ആദ്യ 10 മിനിറ്റില്‍ തന്നെ രണ്ടു ഗോളുകളും സ്‌കോര്‍ ചെയ്ത് പരാഗ്വ കോപ്പ ചാമ്പ്യന്‍മാരെ ഞെട്ടിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് ഒന്‍പത് മിനിറ്റ് മുന്‍പ് അര്‍ദൂറോ വിദാല്‍ ചിലിക്ക് വേണ്ടി ഗോള്‍ മടക്കിയെങ്കിലും രണ്ടാം പകുതിയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
മറ്റൊരു മത്സരത്തില്‍ കൊളംബിയ എതിരില്ലാത്ത രണ്ടു ഗോളിന് വെനസ്വേലയെ തകര്‍ത്തു. കൊളംബിയയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.