ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ്: എസ്.എല്‍ നാരായണന് വെങ്കലം

09:43 am 22/8/2016

Newsimg1_33698944

ഭുവനേശ്വര്‍: ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എസ്.എല്‍. നാരായണന് വെങ്കലം. ഭുവനേശ്വരില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് നേട്ടം. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി എസ്.എല്‍. നാരായണന്‍ മാറി.