ലോസ്ആഞ്ചലസില്‍ കലയുടെ കുടുംബ സായാഹ്‌നവും കേരളപ്പിറവിയും നവംബര്‍ 12-ന്

09:33 am 10/11/2016

Newsimg1_66721946

ലോസ്ആഞ്ചലസ്: കേരളാ അസോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസിന്റെ (കല) ആഭിമുഖ്യത്തില്‍ കേരളത്തിന്റെ അറുപതാം ജന്മദിനവും കുടുംബസായാഹ്നവും സംയുക്തമായി ആഘോഷിക്കുന്നു.

നവംബര്‍ 12-നു ശനിയാഴ്ച വൈകിട്ട് 5 മുതല്‍ വിറ്റിയിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (14121 Coteau Dr, Whitter, CA 90604) പരിപാടികള്‍ അരങ്ങേറും.

സുപ്രസിദ്ധ ടിവി അവതാരകനും മിമിക്രി കലാകാരനുമായ സാബു തിരുവല്ലയുടെ കലാവിരുന്ന് ഈ പരിപാടിയുടെ മുഖ്യ ഘടകമാണ്.

കഴിഞ്ഞ നാലു പതിറ്റാണ്ടായി സതേണ്‍ കാലിഫോര്‍ണിയയിലെ മലയാളി സമൂഹം കലയുടെ ആഘോഷങ്ങളില്‍ പങ്കുചേരുന്നു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഈ പരിപാടിയില്‍ കേരളത്തനിമയുള്ള ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. “കല’യുടെ പ്രസിഡന്റ് സോദരന്‍ വര്‍ഗീസ്, സെക്രട്ടറി അന്‍ജു ദീപു, മറ്റ് കമ്മിറ്റി അംഗങ്ങളും എല്ലാവരേയും സ്‌നേഹാദരങ്ങളോടെ ക്ഷണിക്കുന്നു. പി.ജെ. ജോസഫ് ആണ് മോഡറേറ്റര്‍. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സോദരന്‍ വര്‍ഗീസ് (310 895 6185), അന്‍ജു ദീപു (949 282 8062), സണ്ണി നടുവിലേക്കുറ്റ് (818 522 3968), ജോസഫ് പി.ജെ (951 323 5092).