ലോസ്ആഞ്ചെലെസില്‍ ഇന്ത്യന്‍ പുതുവര്‍ഷം ആഘോഷിച്ചു

08:50am 25/4/2016
Newsimg1_7942044
ലോസ്അഞ്ചെലെസ് : കാലിഫോര്‍ണിയയിലെ ഭാരതീയര്‍ ഇന്ത്യന്‍ പുതുവര്‍ഷം (വിഷു ) ഗംഭീരമായി ആഘോഷിച്ചു .ലോസ്ആഞ്ചെലെസിലെ ടസ്റ്റിനിലുള്ള ചിന്മയമിഷന്‍ കേന്ദ്രത്തില്‍ ഏപ്രില്‍ ഇരുപത്തിമൂന്നിന് വൈകിട്ട് അഞ്ചുമണിമുതല്‍ രാത്രിപത്തുമണിവരെ ഒത്തുകൂടിയവര്‍ ‘ഇന്ത്യഫെസ്റ്റ്’ എന്ന പേരില്‍ വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരികപരിപാടികള്‍ പുതുമ േയാടെ അവതരിപ്പിച്ചത് ആയിരത്തോളംവരുന്ന കാണികളെ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിലും കൊണ്ടുപോയ പ്രതീതിയുണ്ടാക്കി.

മഹാരാഷ്ട്രയുടെ നൃത്തപരിപാടിയുമായി തുടങ്ങിയ ആഘേ ാഷങ്ങള്‍ ആന്ധ്ര, തെലംഗാന സംസ്ഥാനങ്ങളിലെ കലാപരിപാടികളോടെയാണ് സമാപിച്ചത്. ലോസ്ആഞ്ചെലെസിലെ കലാ, സാംസ്കാരിക, ആധ്യാത്മിക പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നില്‍നില്‍ക്കുന്ന മലയാളി സംഘടനയായ ‘ഓം ‘ അവതരിപ്പിച്ച തിരുവാതിരകളിക്കുപുറമെ, ഉത്തര്‍പ്രദേശ്, ഒഡിഷ, തമിഴ്‌നാട്, കര്‍ണാടക, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന്‍, ജമ്മുകാശ്മീര്‍ തുടങ്ങിയ മിക്ക സംസ്ഥാനങ്ങള ില്‍നിന്നുമുള്ള കലാകാരന്മാര്‍ തനിമചോരാതെ അവരവരുടെകലാരൂപങ്ങള്‍ അവതരിപ്പിച്ചു.ശ്രീ രവി വെള്ളത്തിരിയുടെ നേതൃത്വത്തില്‍ ഒരുക്കിയ വിഷുക്കണിയും വിജി വിനോദ്, സിന്ധുപിള്ള, അര്‍ച്ചനവാര്യര്‍, സുധ ഹര്‍ഷദ്, ബിന്ദു സുരേഷ്, വിദ്യ രാജേഷ്, മഞ്ജുമേനോന്‍, ആഞ്ജു മനോജ് എന്നിവര്‍ചേര്‍ന്ന് അവതരിപ്പിച്ച തിരുവാതിരയും എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു.

വര്‍ഷങ്ങള്‍ക്കുമുന്‍പ് മലയാളികളുടെ നേതൃത്വത്തില്‍ തുടങ്ങിയ വിഷുആഘോഷമാണ് ഏതാനുംവര്‍ഷങ്ങളായി വിവിധസംസ്ഥാന ങ്ങളുടെ പങ്കാളിത്തതോടെ “ഇന്ത്യഫെസ്റ്റ്’ എന്നപേരില്‍ അതിവിപുലമായും വര്‍ണാഭമായും ആഘോഷിക്കുന്നത്. ലോസ്ആഞ്ചെലെസ് ചിന്മയമിഷന്‍ ആചാര്യ സ്വാമി ഈശ്വരാനന്ദ പുതുവത്സരസന്ദേശവും വിഷുകൈനീട്ടവും നല്‍കി. ആഘോഷങ്ങള്‍ക്ക് ശേഷംചിന്മയമിഷന്‍അംഗ ങ്ങള്‍ഒരുക്കിയവിവിധസംസ്ഥാനങ്ങളില്‍ നിന്നുള്ളവിഭവസമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു. നിരവധിതദ്ദേശവാസികളും ഇന്ത്യന്‍ പുതുവസരാഘോഷങ്ങളില്‍ കാണികളായെത്തിയിരുന്നു.