ലോസ് ആഞ്ചലസ്സില്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഏപ്രില്‍ 610വരെ

08:58am 3/2/2016

പി.പി.ചെറിയാന്‍
unnamed (3)

ലോസ്ആഞ്ചലസ്: അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പതിനാലാമത് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചലസ് ഏപ്രില്‍ 6 മുതല്‍ 10 വരെ ആര്‍ക് ലൈറ്റ് ഹോളിവുഡില്‍ വെച്ചു നടത്തപ്പെടും.
ഏപ്രില്‍ 6ന് ഉല്‍ഘാടന ചിത്രമായ പാന്‍ നളില്‍സിന്റെ ആംഗ്രി ഇന്ത്യന്‍ ഗോഡസസ്സ് പ്രദര്‍ശിപ്പിക്കും.
ഈ വര്‍ഷം ചിത്രീകരിച്ച പതിമൂന്നാമത് ഫീച്ചര്‍ ഫിലിമുകളും, പതിനൊന്ന് ഷോര്‍ട്ട് ഫിലിമുകളും ഉള്‍പ്പെടെ 27 ചിത്രങ്ങളാണ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുക.

ഹെന്‍സല്‍ മേത്തയുടെ ചിത്രമായ ‘അലിഗര്‍’ ആദ്യദിവസം തന്നെ പ്രദര്‍ശിപ്പിക്കും. അനുമേനോന്റെ വെയ്റ്റിങ്ങ് എന്ന ചിത്രമാണ് സമാപന ദിവസം പ്രദര്‍ശിപ്പിക്കുന്നത്. നസുറുദ്ദീന്‍ഷാ, കല്‍കി, തുടങ്ങിയവര്‍ അഭിനയിച്ച ഈ ചിത്രം മനുഷ്യ ജീവിതത്തിലുണ്ടാകുന്ന ദുഃഖങ്ങളുടേയും, അനിശ്ചിതത്വത്തിന്റേയും പ്രാധാന്യത്തെ ചൂണ്ടികാണിക്കുന്നതാണ്. ഫിലിം ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം പാസ്സുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍
www.Indianfilimfestival.org എന്ന വെബസൈറ്റില്‍ നിന്നും ലഭ്യമാണ്.
എന്ന വെബസൈറ്റില്‍ നിന്നും ലഭ്യമാണ്.