ല്‍ഹി ഡൈനമോസ്-എഫ്‌സി പൂന സിറ്റി മത്സരം സമനിലയില്‍

10.41 PM 27/10/2016
isl_2710
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനമോസ്-എഫ്‌സി പൂന സിറ്റി മത്സരം സമനിലയില്‍. ഓരോ ഗോള്‍ വീതം നേടിയാണ് ഇരുടീമുകളും സമനില പാലിച്ചത്.

ഒന്നാം പകുതിയുടെ ഇഞ്ചുറിസമയത്താണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. ജീസസ് റോഡ്രിഗസ് ടാറ്റോ ഹെഡറിലൂടെ പന്ത് ഡല്‍ഹി വലയില്‍ നിക്ഷേപിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഇരുടീമുകളും ആക്രമണം തുടര്‍ന്നെങ്കിലും ഗോള്‍ വീഴാന്‍ 79–ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. മിലാന്‍സിംഗായിരുന്നു ഗോള്‍ സ്‌കോറര്‍. മാഴ്‌സലോയുടെ ഫ്രീകിക്ക് മിലന്‍ ഗോളിലേക്കു തിരിച്ചുവിടുകയായിരുന്നു.

ഏഴു മത്സരങ്ങളില്‍നിന്നു 11 പോയിന്റുമായി മുംബൈ എഫ്‌സിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്നത്. ഏഴു പോയിന്റുള്ള ഡല്‍ഹി ആറാം സ്ഥാനത്തും ആറു പോയിന്റുള്ള പൂന ഏഴാം സ്ഥാനത്തുമാണ്.