ളാഹയിൽ ബസ് മറിഞ്ഞ് 18 പേർക്ക് പരിക്ക്

04:42 PM 15/09/2016
images (18)
ശബരിമല: ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ്് ബസ് ളാഹയില്‍ മറിഞ്ഞ് തമിഴ്നാട്ടുകാരായ 18 പേര്‍ക്ക് പരിക്കേറ്റു. കാഞ്ചീപുരം സ്വദേശികളായ രാജേഷ് കണ്ണന്‍ (40), രമേശ് ബാബു (67), വെങ്കിടേഷ് (63) എന്നിവര്‍ക്ക്് സാരമായി പരിക്കേറ്റു. കാഞ്ചീപുരം സ്വദേശികളായ ശങ്കരന്‍ (34), ലക്ഷ്മിദേവി (69), സുരേഷ് കണ്ണന്‍ (48), അനില്‍ ഗുപ്ത (59), മുകേഷ് (39), സുരേഷ് (56), ബാലാജി (45), നരേഷ് (17), ബാലാജി (40), മുരളി കണ്ണന്‍ (42), രമേശ് (43), ലളിത (60), സച്ചിന്‍ (11), വസന്തകുമാരി (60), മുകുന്ദ് (12) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ 11ന് ളാഹ വിളക്കുവഞ്ചി കൊടുംവളവിലായിരുന്നു അപകടം. പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പാതയുടെ നടുവിലേക്കു ബസ്് തെന്നി മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മറിഞ്ഞ ബസ് 15 മീറ്ററോളം നിരങ്ങി നീങ്ങിയാണ് നിന്നത്. കാഞ്ചീപുരത്തു നിന്ന് തീവണ്ടിയില്‍ ചെങ്ങൂരിലത്തെിയ സംഘം അവിടെ നിന്ന് ബസ് വാടകക്കെടുത്തായിരുന്നു പമ്പയിലേക്കു പോയത്.