വഞ്ചിച്ചു മുങ്ങിയ കാമുകനെ എ.ടി.എം ക്യൂവിൽ നിന്ന് യുവതി പിടികൂടി

11:18 am 25/11/2016
download (2)
നാസിക്: അഞ്ചു വര്‍ഷം മുമ്പ് വിവാഹ വാഗ്ദാനം നല്‍കി മുങ്ങിയ കാമുകനെ എ.ടി.എം. കൗണ്ടറിന് മുന്നില്‍വെച്ച് കാമുകി പിടികൂടി. മഹാരാഷ്ട്രയിലെ നാസിക്കില്‍ നവംബര്‍ 19നായിരുന്നു സംഭവം. എ.ടി.എമ്മിൽ നിന്ന് പണമെടുക്കാന്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് 27കാരിയായ കാമുകി തന്നെ വഞ്ചിച്ചു മുങ്ങിയ കാമുകനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്.

ഉടന്‍ തന്നെ യുവതി വിവരം ബന്ധുക്കളെ അറിയിക്കുകയും യുവാവിനെ കൈകാര്യം ചെയ്യുകയുമായിരുന്നു. യുവതിയുടെയും ബന്ധുക്കളുടെയും മര്‍ദനമേറ്റ കാമുകന്‍ ഇപ്പോള്‍ ആശു​പത്രിയില്‍ ചികിത്സയിലാണ്.

വ്യക്തിപരമായ വിഷയമായതിനാല്‍ കാമുകന്‍റെയും യുവതിയുടെയും പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.