വടക്കാഞ്ചേരി പീഡനം: യുവതിക്കെതിരെ ഭർതൃമാതാവും പിതാവും

05:49 PM 08/11/2016
vadakkanchery
തൃശൂർ: വടക്കാഞ്ചേരി പീഡനക്കേസിൽ പരാതിക്കാരിയായ യുവതിക്കെതിരെ ഭർതൃ മാതാപിതാക്കൾ രംഗത്ത്​. ആരോപണങ്ങളിൽ കഴമ്പില്ലെന്നും യുവതിയെ പീഡിപ്പിച്ചെന്ന്​ പറയുന്ന വ്യക്​തിയെ സംബന്ധിച്ച്​ തങ്ങൾക്ക്​ മോശമായ അഭിപ്രായമില്ലെന്നും പരാതിക്കാരിയുടെ ഭർതൃമാതാവും പിതാവും തൃശൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യഥാർഥ വസ്​തുതകൾ മറച്ചുവെച്ച്​ അസത്യങ്ങൾ പ്രചരിക്കുന്നത്​ അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ്​ പത്രസമ്മേളനം നടത്തുന്നതെന്നും അവർ വ്യക്തമാക്കി. മകനും പരാതിക്കാരിയും പണം തട്ടിയെടുക്കാൻ എന്ത്​നീചപ്രവൃത്തിയും ചെയ്യാൻ മടിയില്ലാത്തവരാണ്​. പലതവണ ഇവർ തങ്ങളുടെ സ്വത്ത്​ തട്ടിയെടുക്കാൻ ശ്രമിച്ചതിനെ തുടർന്ന്​ പൊലീസിൽ പരാതി നൽകിയിരുന്നു. അവരുടെ രണ്ട്​ കുട്ടികളും തങ്ങളുടെ സംരക്ഷണയിലാണ്​ കഴിയുന്നത്. ​അനർഹമായി പണം തട്ടാനുള്ള മരുമകളുടെ ശ്രമമാണ്​ പീഡനാരോപണമെന്നും ഇത്​ സംബന്ധിച്ച്​ സമഗ്രമായ അന്വേഷണം നടത്തി യഥാർഥ വസ്​തുതകൾ പുറത്തുകൊണ്ടുവരണമെന്നും ഭർതൃ മാതാപിതാക്കൾ ആവശ്യപ്പെട്ടു.