വടക്കാഞ്ചേരി പീഡനക്കേസ്; ഇരയുടെ മൊഴി ചോർത്തിയെന്ന് അനിൽ അക്കര

02.10 PM 07/11/2016
anilakkara_06011016
തൃശൂർ: വടക്കാഞ്ചേരി പീഡനക്കേസിൽ ഇരയുടെ മൊഴി ചോർത്തിയെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര എംഎൽഎ ആരോപിച്ചു. പോലീസ് അസോസിയേഷൻ നേതാവിനാണ് മൊഴി ചോർത്തി നൽകിയതെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് അദ്ദേഹം ഡിജിപിക്ക് പരാതി നൽകി.

ഞായറാഴ്ചയാണ് ഇരയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. എഎസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷ സംഘമായിരുന്നു മൊഴി രേഖപ്പെടുത്തിയത്.