ഇന്തോനേഷ്യൻ ദ്വീപിൽ ഭൂചലനം
01:17 PM 08/06/2016
ജക്കാർത്ത: വടക്കൻ ഇന്തോനേഷ്യയിലെ മൊലുക്കാ കടലിൽ ഭൂകമ്പമുണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്കെയിൽ 6.2 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ 3.15ന് ഹൽമഹേറാ ദ്വീപിൽ ടെർനേറ്റ് സിറ്റിയിൽ നിന്നും 126 കിലോ മീറ്റർ അകലെ 24 മൈൽ ആഴത്തിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്.
അതേസമയം സുനാമി മുന്നറിയിപ്പൊന്നും നൽകിയിട്ടില്ലെന്ന് യു.എസ് ഭൂകമ്പ വിദഗ്ധരും പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രവും അറിയിച്ചു. ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ കാരണം അഗ്നി പർവത സ്ഫോടനങ്ങളും ഭൂകമ്പവും ഇന്തോനേഷ്യൻ മേഖലകളിൽ പതിവാണ്.