വടശേരിക്കര സംഗമം വാര്‍ഷികയോഗം 2016 ഒക്ടോബര്‍ 29 -ന്

01.37AM 10/09/2016
unnamed (2)
ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: വടശേരിക്കര സംഗമം ഓഫ് ന്യൂയോര്‍ക്കിന്റെ 2016 വര്‍ഷത്തെ കുടുംബ സംഗമവും അത്താഴവിരുന്നും ഒക്ടോബര്‍ 29 -നു ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ന്യൂയോര്‍ക്ക് ക്യുന്‍സ് , ഗ്ലെനോക്‌സിലുള്ള സന്തൂര്‍ റെസ്റ്റോറന്റില്‍ വെച്ച് (257-05 Union Turnpike GLEN OAKS , NEW YORK, 11004 Tel: 718-343-3939) നടത്തുവാന്‍ തീരുമാനിച്ച വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു.
ഈവര്‍ഷത്തെ കുടുംബ സംഗമം വര്‍ണോജ്വലമാക്കുവാന്‍ ബഹുവിധ മനസികോല്ലാസ പരിപാടികളണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. പ്രശസ്ത ഗായകന്‍ ബാബു എഫ്രയീന്‍ നയിക്കുന്ന സംഗീത നിശ പരിപാടികള്‍ക്ക് മാറ്റു കൂട്ടും. ഈ വര്‍ഷത്തെ കുടുംബ സംഗമത്തില്‍ മുഖ്യാതിഥിയായി എത്തുന്നത് എപ്പിഫനി മാര്‍ത്തോമാ. ഇടവക വികാരി റവ. ഫാ. ജോജി തോമസ് ആണ് . ഇദ്ദേഹം വടശേരിക്കര സ്വദേശിയാണ്.
വിഭവ സമൃദ്ധമായ അത്താഴ വിരുന്ന് ഈ വര്‍ഷത്തെ പ്രോഗ്രാമിന്റെ പ്രത്യേകതയാണ്. ഈ കൂട്ടായ്മ അമേരിക്കയിലുള്ള വടശേരിക്കര നിവാസികളുടെ മനസ്സില്‍ ഒരിക്കലും മായാത്ത തിളങ്ങുന്ന അനുഭവം അയിരിക്കും. വടശേരിക്കരയിലും പരിസര ദേശങ്ങളിലും ഉള്ള എല്ലാ സുഹൃത്തുക്കളെയും വളരെ സ്‌നേഹത്തോടും ആദരവോടും കൂടി ഈ സായാഹ്നത്തിലേക്ക് സ്വാഗതം ചെയ്യുന്നു. സംഘടനക്കു വേണ്ടി സെക്രട്ടറി ജോയി പങ്ങാട്ട് (516 395 5235) അറിയിച്ചതാണിത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് – മാത്യു മാമ്മന്‍ (631 754 1477), വൈസ് പ്രസിഡന്റ് -ഐപ്പ് പിലിഫ് (516 326 1872), ട്രെഷറര്‍ -അനു തോമസ് (631 561 1998), അക്കൗണ്ടന്റ് -സൂസന്‍ ഏബ്രഹാം (718 347 3230).