07.23 PM 24-05-2016
ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: ക്‌നാനായ കാത്തോലിക് മിഷന്റെ വണക്കമാസ തിരുനാളും കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണ ആഘോഷങ്ങളും മെയ് 29 ഞായറാഴ്ച 4 മണിക്ക് ക്‌നാനായ കമ്മ്യൂണിറ്റി സെന്റെറില്‍ നടത്തപ്പെടുന്നതാണ്. അന്നേ ദിവസം ലദീഞ്ഞിലും ആഘോഷമായ ദിവ്യബലിയിലും തുടര്‍ന്ന് ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളുടെ മാതാപിതാക്കള്‍ ഒരുക്കുന്ന സ്‌നേഹവിരുന്നിലും പങ്കെടുക്കുവാന്‍ ഏവരെയും തിരുനാള്‍ കമ്മിറ്റി പ്രത്യേകം ക്ഷണിക്കുന്നു. ക്‌നാനായ കാത്തോലിക് മിഷന്‍ സെക്രട്ടറി എബി കാരതുരുത്തേല്‍ അറിയിച്ചതാണിത്.