വനംവകുപ്പ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

02:15 PM 20/09/2016
images (3)
കൽപ്പറ്റ: വനം വകുപ്പിന്‍റെ വാച്ചറെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി. ബേഗൂർ കോളനിയിലെ ബൊമ്മ(49) നെയാണ് ആന കൊലപ്പെടുത്തിയത്. നോർത്ത് വയനാട് ഡിവിഷൻ ബേഗൂർ റേഞ്ചിലെ ഫോറസ്റ്റ് വാച്ചറായിരുന്നു ബൊമ്മ. തോൽപ്പെട്ടി ഇരുമ്പ് പാലത്തിനടുത്ത് വെച്ചായിരുന്നു സംഭവം.