വനിതാഹോക്കിയില്‍ ഇന്ത്യ-ജപ്പാന്‍ മത്സരം സമനിലയില്‍

01.12 AM 08-08-2016
Hockey-6
റിയോ ഒളിമ്പിക്‌സിലെ വനിതാഹോക്കിയില്‍ ഇന്ത്യ-ജപ്പാന്‍ മത്സരം സമനിലയില്‍. ഇരുടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി സമനില പാലിച്ചു. ഇന്ത്യക്കുവേണ്ടി റാണി രാംപാലും ലിലിയ മിന്‍സുമും ഗോള്‍ കണ്ടെത്തിയപ്പോള്‍ എമി നിഷികോരിയുടെയും മീ നകാഷിമയുടെയും വകയായിരുന്നു ജപ്പാന്റെ ഗോളുകള്‍.
അടുത്ത മത്സരത്തില്‍ ഇന്ത്യ ബ്രിട്ടനെ നേരിടും. 36 വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഒളിമ്പിക്‌സിന് യോഗ്യത നേടുന്നത്.