വരവായി ബോയിങ് ബോയിങ്

09:25 am 21/10/2016

Newsimg1_97899445
കേരളത്തിലെ പ്രമുഖ കലാതാരങ്ങളെല്ലാം ഒന്നിക്കുന്ന ആഘോഷരാവിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം.മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ നയിക്കുന്ന ബോയിങ് ബോയിങ് എന്ന പരിപാടിക്കായി ഒട്ടുമിക്ക പ്രവാസി മലയാളികളും തയാറായിക്കഴിഞ്ഞു. വിനീതിനെ കൂടാതെ ടീമില്‍ മിയ?ജോര്‍ജ് ,ഷംന കാസിം തുടങ്ങിയ നടികളും, ഷാന്‍ റഹ്മാന്‍, അരുണ് ഗോപന്‍, കാവ്യ അജിത് തുടങ്ങിയ ഗായകരും, ഡാന്‍സര്‍ പ്രണവ് ശശിധരനും, കോമഡി രാജാക്കന്മാരായ പാഷാണം ഷാജി,നോബി, ഷാജു ശ്രീധര്‍, പ്രശാന്ത് കാഞ്ഞിരമറ്റം എന്നിവര്‍ അണിനിരക്കുന്ന ഷോയിക്ക് അരങ്ങൊരുങ്ങുകയായി.

2005 ല്‍ പുറത്തിറങ്ങിയ ഉദയനാണു താരത്തിലെ കരളേ കരളിന്റെ കരളേ എന്ന ഗാനം?തന്റെ അച്ഛന്റെ നൃത്ത രംഗത്തിനുവേണ്ടി ആലപിച്ചു പ്രേക്ഷക മനസ്സില്‍ ഇടം?നേടുകയായിരുന്നു വിനീത്. ഓമനപ്പുഴ കടപ്പുറത്ത് (ചാന്തുപൊട്ട്), എന്റെ?ഖല്ബിലെ (ക്ലാസ്‌മേറ്റ്‌സ്)എന്നീ ഗാനങ്ങള്‍ വിനീതിനെ കൂടുതല്‍ ജനപ്രിയനാക്കുകയായിരുന്നു. സംവിധത്തിലും മികവ് തെളിയിച്ച വിനീതിന്റെ?ചിത്രങ്ങളായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്, തട്ടത്തിന് മറയത്ത്, ജേക്കബിന്റെ സ്വര്ഗരാജ്യം എന്നീ ചിത്രങ്ങള്‍ മികച്ച വിജയം നേടുകയും ചെയ്തു. ഷാന്‍?റഹ്മാന്‍,വിനീത്, നിവിന് പോളി കൂട്ടുകെട്ടില് ഇറങ്ങിയ മിക്ക സിനിമകളും?വന്‍ ഹിറ്റായിരുന്നു. ഈ കൂട്ടുകെട്ടില് ഷാനും വിനീതും ആണ് ഇവിടെ?എത്തുന്നത്.

മലയാളത്തിലെ പ്രമുഖ യുവാനായികയായ മിയ ജോര്‍ജ് കൂടി ഇവര്‍ക്കൊപ്പം?എത്തുന്നത് ശ്രദ്ധേയമാണ്. അമൃതാ ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന പരിപാടിയിലൂടെ മലയാളത്തിന് പരിചിതയാവുകയായിരുന്നു ഷംന കാസിം. തന്റെ അഭിനയ ജീവിതത്തില്‍ മാത്രമല്ല ഏറ്റവും കൂടുതല്‍ സ്‌റ്റേജ് ഷോകളിയും തിളങ്ങിയ താരംകൂടിയാണ് ഷംന. ഈ കൂട്ടുകെട്ടിലേക്ക് ഡാന്‍സിന്റെ രാജാവുകൂടിയായ പ്രണവ് കൂടി എത്തുമ്പോള്‍ പരിപാടി അരങ്ങു കീഴടക്കുമെന്നതില്‍ സംശയമില്ല.

മലയാള സിനിമയില്‍ ഇപ്പോള്‍ ചിരിയുടെ രാജാവാണ് നവോദയ സാജു എന്ന പാഷാണം ഷാജി. ചാനലുകളില്‍ പുറത്തെടുത്ത നാട്ടിന്‍പുറത്തിന്റെ ചിരിയുടെ തരംഗമാണ്?സാജുവിനെ വ്യത്യസ്തനാക്കിയത്. നടനും, വോഡഫോണ്‍ കോമഡി സൂപ്പര്‍സ്റ്റാറിലെ ?മിന്നും താരമാണ് നോബി. ഇവര്‍ക്കൊപ്പം മോഹന്‍ലാലിന്റെ അപരനെന്ന നാമത്തില്‍?മലയാള സിനിമയിലും, മിനി സ്ക്രീനിലും മിന്നിത്തിളങ്ങുന്ന ഷാജു ശ്രീധറും, ജഗതി ജഗതി മയം എന്ന മിനി സ്ക്രീന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ പ്രശാന്ത്?കാഞ്ഞിരമറ്റവും നര്‍മ്മത്തിന്റെ നറുനിമിഷങ്ങള്‍ പങ്കുവെക്കാനായി ബോയിങ്?ബോയിങ് ടീമിനൊപ്പം എത്തുന്നു.

???തട്ടത്തിന്‍ മറയത്തിലെ മുത്തുച്ചിപ്പിപോലൊരു എന്ന ഗാനത്തിലൂടെ മലയാള?മനസിനെ കീഴടക്കിയ ഷാന്‍ റഹ്മാന്‍, 2007 ഐഡിയ സ്റ്റാര്‍ സിങ്ങര്‍ അംഗം അരുണ്‍ ഗോപന്‍, വയലിനിസ്റ്റും ഗായികയുമായ കാവ്യാ അജിത് എന്നിവര്‍ അടങ്ങുന്ന സംഗം തന്റെ സ്വരങ്ങള്‍ കൊണ്ട് വേദിയെ കയ്യിലെടുക്കാന്‍കഴിവുള്ളവരാണ്.

തിരക്കഥാകൃത്തും നടനുമായ രഞ്ജിപണിക്കരുടെ മകനായ നിഖില്‍ രഞ്ജിപണിക്കരാണ് ഷോയുടെ നിര്‍മ്മാതാവ്. ജോക് & ജില്‍ എന്ന ഷോയിലൂടെ സുപരിചിതനായ ശ്യാം സച്ചിത് തന്നെയാണ് ഈ ഷോയുടെയും സംവിധായകന്‍. ഓസ്സിവൂഡ് ഇവെന്റ്‌സ് ആണ് ഈ പരിപാടിയുടെ ഓസ്‌ട്രേലിയയിലെ സംഘാടകര്‍. സ്വീറ് ചില്ലിസ് ഇവെന്റ്‌സ് ആണ് പെര്‍ത്തില്‍?ഷോ എത്തിക്കുന്നത്. ഒക്ടോബര്‍ 28ന് പെര്‍ത്ത്, 30ന് മെല്‍ബണ്‍, നവംബര്‍ 4ന് അഡിലൈഡ്, 5ന് സിഡ്‌നി എന്നിവിടങ്ങളില്‍ ഷോ അരങ്ങേറും. ചുരുങ്ങിയ കാലം കൊണ്ടു മലയാളക്കരയെ?പിടിച്ചുകുലുക്കിയ ഫല്‍വഴ്‌സ് ടിവിയാണ് പ്രമുഖ മീഡിയാ പാര്‍ട്ണര്‍. ഇവരെല്ലാം ഒരുക്കുന്ന വര്‍ണവിസ്മയങ്ങള്‍ നേരില്‍ കാണുന്നതിന് ഈ?സുവര്‍ണാവസരം വിനിയോഗിക്കൂ.

BOOK YOUR TICKET :www.aussiewoodevents.com.au