വരാനിരിക്കുന്ന ഒളിമ്പിക്സുകള്‍ക്കായി പ്രത്യേക ദൗത്യസംഘം

10:22 AM 27/08/2016
images (2)
ന്യൂഡല്‍ഹി: അടുത്ത മൂന്ന് ഒളിമ്പിക്സുകളിലേക് കര്‍മപദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2020, 2024, 2028 ഒളിമ്പിക്സുകളില്‍ ഇന്ത്യയുടെ സജീവമായ പങ്കാളിത്തവും പ്രകടനവും ഉറപ്പുവരുത്താന്‍ പദ്ധതി തയാറാക്കാന്‍ ദൗത്യസംഘത്തെ നിയോഗിച്ചു. കായികപരിശീലനം, തെരഞ്ഞെടുപ്പ് രീതി തുടങ്ങിയവയെക്കുറിച്ച് ദൗത്യസംഘം പദ്ധതി തയാറാക്കും. വിദഗ്ധരടങ്ങിയ സമിതിയെ അടുത്തദിവസം പ്രഖ്യാപിക്കും. റിയോ ഒളിമ്പിക്സില്‍ ഇന്ത്യ മോശം പ്രകടനം നടത്തിയതിന് പിന്നാലെയാണ് മോദിയുടെ ഇടപെടല്‍.