വരാപ്പുഴ അതിരൂപത മെത്രാനായി ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സ്ഥാനമേറ്റു

09:07 am 19/12/2016

Newsimg1_24120735

കൊച്ചി: വരാപ്പുഴ അതിരൂപത മെത്രാനായി ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സ്ഥാനമേറ്റു. വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ബസിലിക്ക അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ സ്ഥാനമേറ്റു. ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷകള്‍.

ഭാരതത്തിന്റെ അപ്പസ്‌തോലിക നുണ്‍ഷ്യോയുടെ ചുമതലയുള്ള ഫസ്റ്റ് കൗണ്‍സിലര്‍ മോണ്‍. ഹെന്‍ഡ്രിക് ജഗോസിന്‍സ്‌കി മാര്‍പാപ്പയുടെ, ആര്‍ച്ച്ബിഷപ്പിന്റെ നിയമന ഉത്തരവ് ലത്തീന്‍ ഭാഷയില്‍ വായിച്ചു. അതിരൂപത ചാന്‍സലര്‍ ഫാ. വര്‍ഗീസ് വലിയപറമ്പില്‍ ഇതിന്റെ മലയാള പരിഭാഷയും വായിച്ചു.

തിരുക്കര്‍മങ്ങളെത്തുടര്‍ന്ന് ആര്‍ച്ച്ബിഷപ് ഡോ. കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി നടന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വചനസന്ദേശം നല്‍കി. ദിവ്യബലിയെതുടര്‍ന്നു സിബിസിഐ പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് മാര്‍ ക്ലീമിസ്, ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.