വരുമാനം വെളിപ്പെടുത്തല്‍ പദ്ധതിയിലൂടെ പുറത്തുവന്ന കള്ളപ്പണത്തിന്‍െറ കണക്കില്‍ മാറ്റം.

10:04 am 22/12/2016
money_6
ന്യൂഡല്‍ഹി: വരുമാനം വെളിപ്പെടുത്തല്‍ പദ്ധതിയിലൂടെ പുറത്തുവന്ന കള്ളപ്പണത്തിന്‍െറ കണക്കില്‍ മാറ്റം. 10,000 കോടിയിലധികം രൂപ കള്ളപ്പണ നിക്ഷേപം വെളിപ്പെടുത്തിയ ഹൈദരാബാദിലെ വന്‍കിട റിയല്‍ എസ്റ്റേറ്റ് വ്യാപാര ആദ്യഘട്ട നികുതി സര്‍ക്കാറിലേക്ക് അടക്കാതിരുന്നതിനാലാണ് കണക്കില്‍ മാറ്റംവന്നത്. സെപ്റ്റംബര്‍ 30ന് അവസാനിച്ച വരുമാനം വെളിപ്പെടുത്തല്‍ പദ്ധതിയില്‍ 67,382 കോടി രൂപ പുറത്തുകൊണ്ടുവന്നുവെന്നായിരുന്നു ആദ്യ കണക്കുകള്‍.

ഹൈദരാബാദിലെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി 9800 കോടി വെളിപ്പെടുത്തിയിരുന്നു. 3000 കോടിയോളം ഇയാളുടെ പാര്‍ട്ണര്‍മാരും വെളിപ്പെടുത്തി. എന്നാല്‍, നവംബര്‍ 30നകം അടക്കേണ്ട ആദ്യഘട്ട നികുതി ഇവര്‍ അടച്ചില്ല. അതിനാല്‍ വെളിപ്പെടുത്തല്‍ പദ്ധതിയിലൂടെ പുറത്തു വന്ന പണം 55,000 കോടി രൂപയായി കുറയും. ഈ തുകയുടെ 45 ശതമാനം സര്‍ക്കാറിന് വിവധ ഘട്ടങ്ങളില്‍ നികുതി ലഭിക്കും. വരുമാനം വെളിപ്പെടുത്തിയശേഷം ആദ്യഘട്ട നികുതിയടക്കാത്ത റിയല്‍ എസ്റ്റേറ്റ് വ്യാപാരിക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാനാണ് വകുപ്പിന്‍െറ തീരുമാനം.