വളാഞ്ചേരി വാഹനാപകടം: മരണം നാലായി

12:50pm 24/04/2016

images (2)
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിലെ കോട്ടപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. അപകടത്തില്‍ പരിക്കേറ്റ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിഹാലാണ്? പത്തരയോടെ മരണപ്പെട്ടത്?. വളാഞ്ചേരി സ്വദേശികളായ ഫാസില്‍, മുഹമ്മദ് നൗഷാദ്, റംസീഖ് എന്നിവരാണ് മരിച്ച മറ്റുളളവര്‍.

പുലര്‍ച്ചെ അഞ്ചരയോടെ റോഡരികില്‍ സംസാരിച്ച് നിന്നവരുടെ ഇടയിലേക്ക് ലോറി പാഞ്ഞ് കയറുകയായിരുന്നു. ലോറിയുടെ അടിയിലകപ്പെട്ട മൂന്ന് പേരും തല്‍ക്ഷണം മരിച്ചു. കോട്ടപ്പുറത്ത്? സംഘടിപ്പിച്ച രാത്രികാല ക്രിക്കറ്റ് ടൂര്‍ണമെന്റിലെ കളിക്കാരും സംഘാടകരുമാണ്? അപകടത്തില്‍ പെട്ടത്?.