വഴക്കിനെ തുടർന്ന്​ സ്​ത്രീ അയൽക്കാരിയുടെ അഞ്ചുവയസുള്ള കുഞ്ഞിനെ ഫളാറ്റിന്റെ 15 ാം നിലയിൽ നിന്നും താഴേക്ക്​ വലിച്ചെറിഞ്ഞു

11:45 AM 20/12/2016
download
മുംബൈ: വഴക്കിനെ തുടർന്ന്​ സ്​ത്രീ അയൽക്കാരിയുടെ അഞ്ചുവയസുള്ള കുഞ്ഞിനെ ഫളാറ്റിന്റെ15 ാം നിലയിൽ നിന്നും താഴേക്ക്​ വലിച്ചെറിഞ്ഞു. കുഞ്ഞ്​ സംഭവസ്ഥലത്തുവെച്ച്​ തന്നെ മരിച്ചു.

മുംബൈയിലെ ബൈകുളയിൽ വിഘ്​നാഹർതാ ബിൽഡിങ്ങിൽ തിങ്കളാഴ്​ച 12.30 ഒാടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ മാതാവും അയൽക്കാരിയും തമ്മിൽ വഴക്കുണ്ടായി. കുപിതയായ അയൽക്കാരി അടുത്തു നിന്നിരുന്ന കുഞ്ഞിനെ ബാൽക്കണിയിൽ നിന്നും താഴേക്ക്​ വലിച്ചെറിയുകയായിരുന്നു. കുഞ്ഞിനെ കെ.ഇ.എം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ സ്​ത്രീക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്​തെങ്കിലും അറസ്​റ്റ്​ രേഖപ്പെടുതിയിട്ടില്ല.