03:10pm 29/06/2016
ന്യൂഡൽഹി: വാട്സ്ആപ് നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി. വിവരാവകാശ പ്രവര്‍ത്തകനായ സുധീര്‍ യാദവാണ് വാട്സ്ആപ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് പരാതിക്കാരന് സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മെസേജ് ആപ്ലിക്കേഷനുകളായ വാട്ട്സ്ആപ്, വൈബര്‍,ടെലഗ്രാം തുടങ്ങിയവ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും, ദേശീയ സുരക്ഷ തന്നെ അപകടത്തിലാക്കുന്നതിനാല്‍ ഇവയുടെ ഉപയോഗം ഇന്ത്യയില്‍ നിരോധിക്കണമെന്നായിരുന്നു ഹരജിക്കാരെൻറ ആവശ്യം.
സന്ദേശങ്ങള്‍ അയക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും മാത്രം വായിക്കാന്‍ കഴിയുന്ന രീതിയില്‍ കുറച്ച് നാള് മുമ്പാണ് വാട്സ്ആപ്പ് എന്‍ക്രിപ്ഷന്‍ സംവിധാനം നടപ്പിലാക്കിയത്. എന്നാല്‍ ഇതുവഴി അന്വേഷണ ഏജന്‍സികളുടെ കണ്ണില്‍പെടാതെ ഭീകരര്‍ക്ക് ആശയകൈമാറ്റം സാധ്യമാക്കുമെന്നാണ് ഹരജിക്കാരെൻറ വാദം.