വാട്‌സ്ആപ്പിലൂടെ കഞ്ചാവ് നല്‍കിയിരുന്ന യുവാവ് അറസ്റ്റില്‍

12:19pm 30/4/2016
download (1)

കോട്ടയം: വാട്‌സ്ആപ്പിലൂടെ ആവശ്യക്കാരെ കണ്ടെത്തി കഞ്ചാവ് നല്‍കിയിരുന്ന യുവാവ് അറസ്റ്റില്‍. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കാരാപ്പുഴ സ്വദേശി ബാദുഷ ഷാഹുലാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ വിനോദയാത്രയ്‌ക്കെന്ന വ്യാജേന പോവുകയും കഞ്ചാവ് എത്തിക്കുകയുമായിരുന്നു യുവാവ് ചെയ്തിരുന്നത്. വാട്‌സ്ആപ്പിലൂടെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. യുവാക്കളും വിദ്യാര്‍ത്ഥികള്‍ക്കുമാണ് കൂടുതലും വില്‍പ്പന നടത്തിയിരുന്നത്.