വാനിലിരുന്ന് ചുടേറ്റ് അബോധാവസ്ഥയിലായ കുഞ്ഞിനെ റഫ്രിജറേറ്ററില്‍ വെച്ചു! പിതാവ് അറസ്റ്റില്–

10:59am 24/6/2016
പി. പി. ചെറി­യാന്‍
thedford-
കോളിന്‍ കൗണ്ടി(ടെക്‌സസ്): അശ്രദ്ധ മൂലം മുന്ന് മണിക്കൂര്‍ വാനിലുരുന്ന കടുത്ത സൂര്യഘാതമേറ്റ് അബോധാവസ്ഥയിലായ ആറുമാസം പ്രായമുള്ള കുഞ്ഞിനെ വാനില്‍ നിന്നും എടുത്ത വീടിനകത്തെ റഫ്രിജറേറ്റില്‍വെച്ചു കുഞ്ഞു മരിക്കുവാനിടയായ സംഭവത്തില്‍ മുന്‍ അദ്ധ്യാപകനും, പിതാവുമായ മൈക്കിള്‍ ടെഡ്‌ഫോര്‍ഡിനെ(33) അറസ്റ്റു ചെയ്തതായി കോളിന്‍ കൗണ്ടി ഷെറിഫ് ഓഫിസില്‍ നിന്നും ജൂണ്‍ 21 ചൊവ്വാഴ്ച പുറത്തു വിട്ട സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.
തിങ്കളാഴ്ച(ജൂണ്‍ 20) അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ ഡെ കെയറില്‍ കൊണ്ടു വിട്ടതിനുശേഷം വീട്ടില്‍ എത്തി മുന്‍വശത്ത് വാന്‍ പാര്‍ക്കു ചെയ്തു. ക്ഷീണിതനായ ടെഡ് കാറില്‍ നിന്നും ഇറങ്ങി നേരെ വീടിനകത്തേക്ക് ഉറങ്ങാന്‍ പോയി. ആറുമാസം പ്രോയമുള്ള കുഞ്ഞിനെ കാറില്‍ നിന്നും എടുക്കുന്നതിന് മറന്നു പോയി എന്നാണ് പിതാവ് പോലീസിനെ അറിയിച്ചത്. മൂന്ന് മണിക്കൂര്‍ ഉറങ്ങിയതിന് ശേഷമാണ് കുഞ്ഞിനെ അന്വേഷിക്കുന്നത്. കാറില്‍ ചൂടേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയ കുഞ്ഞിനെ വീടിനകത്തുള്ള റഫ്രിജറേറ്ററില്‍ വെച്ച് അടച്ചു. എത്രനേരമാണ് കുഞ്ഞ് അവിടെ കഴിഞ്ഞതെന്ന് വ്യക്തമല്ല. തുടര്ന്ന്് 911 ല്‍ വിളിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചുവെങ്കിലും കുട്ടി ഇതിനകം മരിച്ചിരുന്നു. കൊലപാതകം കുറ്റം ചുമത്തി പോലീസ് പിതാവിനെ അറസ്റ്റു ചെയ്തു കോളിന്‍ കൗണ്ടി ജയിലിലടച്ചു.
2015ല്‍ അമേരിക്കയില്‍ മാത്രം 25 കുട്ടികളാണ് അശ്രദ്ധമായി കാറില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് സൂര്യാഘാതമേറ്റു മരിച്ചിട്ടുള്ളത്. അധികൃതര്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പു നല്‍കിയിട്ടും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നതു മാതാപിതാക്കളുടെ അശ്രദ്ധമൂലമാണെന്ന് മക്കിനി സിറ്റി അധികൃതര്‍ പറയുന്നു. വേനല്‍ ശക്തിപ്പെട്ടതോടെ സൂര്യാഘാതമേറ്റുള്ള മരണവും പല സ്ഥലങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.