6:57pm
3/2/2016
കാഠ്മണ്ഡു: നേപ്പാളില്‍ 19കാരന്‍ തന്റെ വായില്‍ 138 പെന്‍സിലുകള്‍ കൊള്ളിച്ചത്. റെക്കോര്‍ഡുകള്‍ ഭേദിച്ച് കൊണ്ടായിരുന്നു യുവാവിന്റെ പ്രകടനം.
രാജ താപ്പ എന്ന 19കാരനാണ് ഏറ്റവും വീതി കൂടിയ വായ എന്ന അവകാശവാദവുമായി ഈ പ്രകടനം നടത്തിയത്. ഇന്ത്യയില്‍ നിന്നുള്ള ദിനേശ് ശിവ്‌നാഥ് ഉപാദ്ധ്യയുടെ റെക്കോര്‍ഡാണ് രാജ മറികടന്നത്. 92 പെന്‍സിലുകള്‍ വായില്‍ കൊള്ളിക്കാനെ ദിനേശിന് സാധിച്ചിരുന്നൊള്ളു.
രാജയുടെ പ്രകടനം പെന്‍സിലില്‍ മാത്രം ഒതുങ്ങുന്നതല്ല. കത്തിച്ച 32 മെഴുകു തിരികള്‍ രാജ വായിക്കുള്ളിലാക്കും. വിചിത്രമായ കാര്യങ്ങള്‍ തനിക്കിഷ്ടമാണ്. ഇത്തരത്തിലുള്ള റെക്കോര്‍ഡുകള്‍ നേപ്പാളികള്‍ ഭേദിക്കുന്നത് കണ്ടിട്ടുണ്ട്. തനിക്കും എന്തെങ്കിലും വ്യത്യസ്തമായ രീതിയില്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനാണ് ഈ കഴിവ് തനിക്കുണ്ടെന്ന് തിരിച്ചറിഞ്ഞതെന്ന് രാജ പറഞ്ഞു. ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് രാജ.