വാര്‍ണർ മിന്നി; ബാംഗ്ലൂരിനെ വീഴ്ത്തി ഹൈദരാബാദ്

09:09 AM 01/05/2016
download (2)
ഹൈദരാബാദ്: ഡേവിഡ് വാര്‍ണറുടെ (92) വെടിക്കെട്ട് ബാറ്റിങ് മികവില്‍ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 15 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തപ്പോള്‍ ബാംഗ്ളൂരിന്‍െറ മറുപടി ആറു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സിലൊതുങ്ങി. 50 പന്തില്‍ അഞ്ചു സിക്സും ഒമ്പത് ഫോറും സഹിതമാണ് വാര്‍ണറുടെ പ്രകടനം. കെയ്ന്‍ വില്ല്യംസണ്‍ 50 റണ്‍സെടുത്തു. ബാംഗ്ളൂര്‍ നിരയില്‍ ലോകേഷ് രാഹുല്‍ (51), എബി ഡി വില്ലിയേഴ്സ് (47) എന്നിവര്‍ പൊരുതി. ഐ.പി.എല്ലില്‍ ആദ്യമായി ഇറങ്ങിയ മലയാളി താരം സചിന്‍ ബേബി 16 പന്തില്‍ 27 റണ്‍സെടുത്തു.